ഏപ്രില്‍ 29- ഏലിയ മദര്‍ ഓഫ് ഗോഡ്

യുക്രെയ്‌നിലെ സെന്റ് ഏലിയാ ആന്റ് ഹോളി ട്രിനിറ്റി മൊണാസ്ട്രിക്കുവേണ്ടി പ്രശസ്ത് ഐക്കണോഗ്രാഫര്‍ ഗ്രിഗറി ഡ്യൂബെന്‍സ്‌ക്കി പൂര്‍ത്തിയാക്കിയ ചിത്രമാണ് ഇത്.1662 വരെ രേഖപ്പെടുത്തിയ അത്ഭുതങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ആ വര്‍ഷം ഏപ്രില്‍ 16 ന് മാതാവിന്റെകണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ഒഴുകാന്‍ തുടങ്ങി, ഈ പ്രതിഭാസം തുടര്‍ച്ചയായി എട്ട് ദിവസം തുടര്‍ന്ന് ഏപ്രില്‍ 24 ന് അവസാനിച്ചു. ഇത്രയും കാലം നീണ്ടുനിന്ന ഈ അത്ഭുതം ചെര്‍ണിഗോവിലെ മിക്ക നിവാസികളും കണ്ടു. അത്ഭുതത്തിന് തൊട്ടുപിന്നാലെ, മുഴുവന്‍ പ്രദേശവും ടാറ്റര്‍മാര്‍ ആക്രമിക്കുകയും പട്ടണം കൊള്ളയടിക്കുകയും ചെയ്തു. അവരെ ഭയന്ന് ആശ്രമത്തിലെ അംഗങ്ങള്‍ രഹസ്യമായി ഒളിച്ചുതാമസിച്ചു. ശത്രുക്കള്‍ ആശ്രമത്തിന്റെ വാതില്‍ തള്ളിത്തകര്‍ക്കുകയും പളളിയില്‍ അതിക്രമിിച്ചുകയറുകയും ചെയ്തു.പലതും മോഷ്ടിക്കാന്‍ അവര്‍ ശ്രമിച്ചുവെങ്കിലും ദൈവമാതാവിന്റെ ഈ രൂപം മാത്രം അവരെ വെല്ലുവിളിച്ചു. അവര്‍ക്ക് അതു കവര്‍ന്നെടുക്കാന്‍ സാധിച്ചില്ല. ഏതോ അദൃശ്യമായ കരം ആ രൂപത്തെ സംരക്ഷിച്ചുനിര്‍ത്തിയതുപോലെ അവര്‍ക്ക് തോന്നി.

അതുകൊണ്ട് വിസ്മയത്തോടെ നോക്കിനില്ക്കാന്‍ മാത്രമേ അവര്‍ക്കായുള്ളൂ. സന്യാസിമാരെ കൊല്ലാന്‍ ശ്രമിച്ചുവെങ്കിലും മാതാവിന്റെ സംരക്ഷണം അവര്‍ക്കുണ്ടായിരുന്നു. റഷ്യ കമ്മ്യൂണിസ്റ്റ് അധികാരത്തിന്‍കീഴിലായ അവസരത്തില്‍ ഈ അത്ഭുതചിത്രം അപ്രത്യക്ഷമായി, എന്നാല്‍ സോവിയറ്റ് യൂണിയന്റെ പതനത്തിനു തൊട്ടുമുമ്പ് ഇതു പുന:സ്ഥാപിക്കപ്പെട്ടു, സെന്റ് ഏലിയാവ് ദേവാലയം ഇന്ന് ഒരു മ്യൂസിയമാണ്. മാതാവിന്റെ ചിത്രം കരഞ്ഞ ഏപ്രില്‍ 16 നും പുതിയ കലണ്ടര്‍ അനുസരിച്ച് ഏപ്രില്‍ 29 നും ഓര്‍ത്തഡോക്‌സ് സഭ മാതാവിന്റെ തിരുനാള്‍ ആചരിക്കുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates