Saturday, March 15, 2025
spot_img
More

    പാക്കിസ്ഥാന്‍; ദൈവനിന്ദാക്കുറ്റം പരിഷ്‌ക്കരിച്ചു,ക്രൈസ്തവരുടെ ജീവിതം കൂടുതല്‍ ദുരിതമയമായി

    ലാഹോര്‍: പാക്കിസ്ഥാനിലെ വിവാദനിയമമായ ദൈവനിന്ദാനിയമം പരിഷ്‌ക്കരിച്ചു. ഇതോടെ മതന്യൂനപക്ഷങ്ങളുടെ നിലനില്പ് കൂടുതല്‍ പരുങ്ങലിലായി. പ്രത്യേകിച്ച് ക്രൈസ്തവരുടെ. ബ്രിട്ടീഷ് പാക്കിസ്ഥാനി ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷനാണ് പുതിയ നിയമപരിഷ്‌ക്കരണത്തിന്റെ പശ്ചാത്തലത്തില്‍ ആശങ്കകള്‍ പങ്കുവച്ചത്.

    നിഷ്‌ക്കളങ്കരും നിരപരാധികളുമായ വ്യക്തികളെ വളരെ എളുപ്പത്തില്‍ കുടുക്കാന്‍ ഇതുവഴി കഴിയുന്നു. ഇസ്ലാം മതവിശ്വാസത്തെ ഏതെങ്കിലും തരത്തില്‍ അപമാനിക്കുന്നുവെന്ന് ആരോപിക്കപ്പെട്ടാല്‍ വധശിക്ഷയാണ്പാക്കിസ്ഥാനിലെ നിയമം വിധിച്ചിരിക്കുന്നത്. പ്രവാചകനായ മുഹമ്മദിനെയോ കുടുംബാംഗങ്ങളെയോ ഭാര്യയെയോ സഹയാത്രികരെയോ അപമാനിക്കുന്നവര്‍ക്ക് നിലവില്‍ മൂന്നുവര്‍ഷത്തെ ജയില്‍ശിക്ഷയാണ് വിധിച്ചിരുന്നതെങ്കില്‍ നിയമപരിഷ്‌ക്കരണത്തോടെ അത് പത്തുുവര്‍ഷമാക്കിയിരിക്കുകയാണ്. കൂടാതെ 1 മില്യന്‍ രൂപ പിഴയും ചുമത്തും.

    1980 മുതല്‍ക്കാണ് ദൈവനിന്ദാനിയമം വിവേചനത്തിനും മതപീഡനത്തിനുമുള്ള ഉപകരണമായി മാറിത്തുടങ്ങിയത്. ബ്രിട്ടീഷുകാര്‍ ആദ്യം അവതരിപ്പിച്ച ദൈവനിന്ദാനിയമം 1860 മുതല്‍ 1985 വരെ വെറും പത്തു കേസുകളാണ് രജിസ്ട്രര്‍ ചെയ്തിരുന്നത്. 1986-2015 ല്‍ അത് 633 ആയി. 2020 ല്‍ മാത്രം അത് 199 ആയി. ഇത് നിയമത്തെ ആയുധമാക്കിയിരിക്കുന്നുവെന്നതിന്റെ തെളിവാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!