വര്‍ഷം 1432.
പോര്‍ച്ചുഗല്ലിലെ ലിസ്ബണ്‍ നഗരം പ്ലേഗ്ബാധിതമായി. പ്ലേഗ്ബാധയില്‍ നിന്ന് രക്ഷപ്പെടാനായി പലരും ലിസ്ബണ്‍ വിട്ടു. അതോടെ രാജ്യം മുഴുവന പ്ലേഗ്ബാധയായി. സ്ത്രീപുരുഷഭേദമന്യേ ആളുകള്‍ മരിച്ചുവീണുകൊണ്ടിരുന്നു.അതില്‍ വൈദികരും കന്യാസ്ത്രീകളുമുണ്ടായിരുന്നു.ഡോക്ടേഴ്‌സും ഭരണാധികാരികളുമുണ്ടായിരുന്നു. ജനങ്ങളുടെ മൃതദേഹംസംസ്‌കരിക്കാന്‍ ആളില്ലാതെ തെരുവീഥികളില്‍അനാഥമായി. ഭീകരമായ അവസ്ഥ. എവിടെയും മരണത്തിന്റെ സംഹാരതാണ്ഡവം.
ഈ സമയം ബിഷപ്.ആന്ദ്രെ ഡയസിന് ദൈവാത്മാവില്‍ പ്രചോദിതമായി ഒരു തോന്നലുണ്ടായി. ജനങ്ങളോട് അദ്ദേഹം യേശുനാമം ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിക്കാന്‍ അഭ്യര്‍ത്ഥിച്ചു. രോഗികളോടും രോഗബാധിതരല്ലാത്തവരോടും എല്ലാവരോടും യേശുനാമം വിളിച്ചുപ്രാര്‍ത്ഥിക്കാനായിരുന്നു ബിഷപ്പിന്റെ അഭ്യര്‍ത്ഥന. അദ്ദേഹം അവരുടെ അടുക്കലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്തു.
മാത്രവുമല്ല യേശുനാമം കാര്‍ഡുകളിലെഴുതി ദേഹത്ത് ധരിക്കുവാനും രാത്രിയില്‍ ഉറങ്ങുമ്പോള്‍ തലയണയുടെ കീഴില്‍ വയ്ക്കാനും വാതിലുകളില്‍ ഒട്ടിക്കുവാനും അദ്ദേഹം ആവശ്യപ്പെട്ടു. ലിസ്ബണ്‍ നഗരത്തിലെ ജനങ്ങള്‍ മുഴുവന്‍ ഒരുമിച്ച് യേശുനാമം വിളിച്ചപേക്ഷിച്ചുപ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. നഗരത്തിലെവിടെയും ആ നാമം മാത്രം നിറഞ്ഞുനിന്നു.തെരുവുകളിലും കടകളിലും വീടുകളിലുംചന്തകളിലും എല്ലാം എല്ലാം യേശുനാമം എഴുതിയ ബോര്‍ഡുകള്‍ തിങ്ങിനിറഞ്ഞു.
ബിഷപ് യേശുനാമത്തില്‍ വെഞ്ചിരിപ്പ് കര്‍മ്മവും നടത്തി.ഇതിന്റെയെല്ലാം ഫലം അതിശയിപ്പിക്കുന്ന വിധത്തിലായിരുന്നു. പ്ലേഗ് രോഗം ശമിച്ചു. ആളുകള്‍ രോഗവിമുക്തരായി. നഗരത്തില്‍ നിന്ന് രോഗം വിട്ടകന്നു.
യേശുനാമത്തിന്റെ ശക്തി ഇന്നും നിലനില്ക്കുന്നുണ്ട്.ന ാം വേണ്ടതുപോലെ വിളിച്ച് പ്രാര്‍ത്ഥിക്കണമെന്ന് മാത്രം. വിശ്വാസത്തോടെ നമുക്ക് യേശുനാമം വിളിച്ചു പ്രാര്‍ത്ഥിക്കാം.