Friday, October 11, 2024
spot_img
More

    യൗസേപ്പിതാവിന് അകാലനരയും മുഖത്ത് ചുളിവും ഉണ്ടാക്കിയ സംഭവം ഏതാണെന്നറിയാമോ?

    യൗസേപ്പിതാവിനെ നാം കണ്ടിരിക്കുന്നത് നര ബാധിച്ച വ്യക്തിയായിട്ടാണ്. അതുകൊണ്ട് തന്നെ യൗസേപ്പ് പിതാവ് വൃദ്ധനാണെന്നും നാം വിശ്വസിച്ചുപോരുന്നു. എന്നാല്‍ ദൈവമനുഷ്യന്റെ സ്‌നേഹഗീതയില്‍ ഇതേക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

    മറിയം വിവാഹത്തിന് മുമ്പേ ഗര്‍ഭിണിയാണെന്ന് അറിയുന്ന ജോസഫ് മറിയത്തെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്നു. ഇത് വല്ലാത്തൊരു സംഘര്‍ഷത്തിലേക്കാണ് യൗസേപ്പിതാവിനെ എത്തിക്കുന്നത്. എന്നാല്‍ കര്‍ത്താവിന്റെ ദൂതന്‍ പ്രത്യക്ഷപ്പെട്ട് മറിയം ഗര്‍ഭിണിയായിരിക്കുന്നത് പരിശുദ്ധാത്മാവിനാലാണെന്ന് പറയുന്നതോടെ ജോസഫ് മേരിയുടെ അടുക്കലെത്തി കുമ്പിട്ട് മാപ്പപേക്ഷിക്കുന്നു. .

    എന്നോട് ക്ഷമിക്കൂ മേരീ, ഞാന്‍ ന ിന്നെ അവിശ്വസിച്ചു. ഇപ്പോഴെനിക്കറിയാം, ഇത്ര വലിയ നിധി ലഭിക്കാന്‍ ഞാന്‍ അര്‍ഹനല്ല. ഞാന്‍ സ്‌നേഹം ഇല്ലാത്തവനായി പോയി.

    എന്നാല്‍ മാതാവ് പറയുന്നത് ക്ഷമിക്കാനില്ലെന്നും മറിച്ച് ഇത്രയും വലിയ വേദന നല്കിയതിന് തന്നോടാണ് ക്ഷമിക്കേണ്ടതെന്നുമാണ്.

    എന്തായാലും മേരിയിലുളളസംശയവും മറ്റും തനിക്ക് അകാലനരയും മുഖത്ത് ചുളിവും ഉണ്ടാക്കിയെന്നാണ് ജോസഫ് തുറന്നുപറയുന്നത്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!