മെയ് 5- അപ്പസ്‌തോലന്മാരുടെ രാജ്ഞി

മാതാവിന്റെ മഹത്വം മറ്റെല്ലാവരെക്കാളും വ്യക്തമായി മനസ്സിലാക്കിയവരായിരുന്നു അപ്പസ്‌തോലന്മാര്‍. മാതാവിന്റെ സദ്ഗുണങ്ങളും വിശുദ്ധിയും മാനവരക്ഷയുടെവീണ്ടെടുപ്പില്‍ മാതാവ് എത്രത്തോളം സഹകാരിയായിരുന്നുവെന്നും മറ്റും മറ്റാരെക്കാളും മനസ്സിലാക്കിയത് അപ്പസ്‌തോലന്മാരായിരുന്നു. അതുപോലെ യേശു എത്രത്തോളം മാതാവിനെ സ്‌നേഹിച്ചിരുന്നുവെന്നും. ക്രിസ്തുവിന്റെ പരസ്യജീവിതകാലത്ത് മാതാവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരായിരുന്നു അപ്പസ്‌തോലന്മാര്‍. പരിശുദ്ധാത്മാവിന്റെ വരവിനായി കാത്തിരുന്നുകൊണ്ട് മുകളിലത്തെ മുറിയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോഴും മാതാവ് അപ്പസ്‌തോലന്മാരുടെ ഒപ്പമുണ്ടായിരുന്നു. യേശുവിന്റെ മരണത്തിനും പുനരുത്ഥാനത്തിനും വളരെ മുമ്പുതന്നെ അവര്‍ പരിശുദ്ധ അമ്മയെ തങ്ങളുടെ രാജ്ഞിയും അമ്മയുമായി സ്വീകരിച്ചുകഴിഞ്ഞിരുന്നു. ക്രിസ്തു പ്രഘോഷിക്കപ്പെടുന്നത് ഏറ്റവും അധികം സന്തോഷിപ്പിച്ചിരുന്നതും മറിയത്തെതന്നെയായിരുന്നു.

അപ്പോസ്തലന്മാരുടെ രാജ്ഞി എന്ന വിഷയത്തെക്കുറിച്ചുള്ള കലയും സാഹിത്യവും വിരളമാണ്. പല്ലോട്ടിയുടെ അഭ്യര്‍ത്ഥനപ്രകാരം ഓവര്‍ബെക്കാണ് അപ്പോസ്തലന്മാരുടെ രാജ്ഞിയായ മറിയയുടെ ആദ്യ ചിത്രം നിര്‍മ്മിച്ചത്. ഇന്ന് അത് റോമിലെ ഇന്റര്‍നാഷണല്‍ കോളേജ് ഓഫ് പല്ലോട്ടിന്‍സിലാണ്.
പല്ലോട്ടൈന്‍ റിഡംപ്‌റ്റോറിസ്റ്റ് പള്ളികളിലും മറ്റ് പള്ളികളിലും അപ്പോസ്തലന്മാരുടെ രാജ്ഞി എന്ന പേരില്‍ മാതാവിന്റെ തിരുനാള്‍ ആഘോഷിക്കുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates