സ്വര്‍ഗ്ഗത്തില്‍ നാം പരസ്പരം തിരിച്ചറിയുമെന്നത് സംഭവിക്കാനിരിക്കുന്ന ഒരു വസ്തുതയാണെന്ന് യുഗാന്ത്യവും ഭാവിജീവിതത്തിന്റെ രഹസ്യങ്ങളും എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
കോണ്‍സ്റ്റാന്റിനോപ്പിളിലെ വിശുദ്ധ തിയോഡോറിന്റെയും ആഫ്രിക്കയിലെ വിശുദ്ധ സിപ്രിയാന്റെയും വാക്കുകളാണ്ഇതിലേക്കായി ഉദാഹരിച്ചിരിക്കുന്നത്.
വേര്‍പാടിന്റെ ദു;ഖമനുഭവിക്കുന്ന ഭവനങ്ങള്‍ സന്ദര്‍ശിച്ച് അദ്ദേഹം എല്ലാവരെയുംആശ്വസിപ്പിച്ചിരുന്നതും അത്തരക്കാര്‍ക്ക് കത്തുകളെഴുതിയിരുന്നതും ഇങ്ങനെയായിരുന്നുവത്രെ.
നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടിട്ടില്ല. അവര്‍ താങ്കളെയുംകാത്ത്‌സുരക്ഷിതരായിരിക്കുന്നു. ഈഭൂമിയിലെ താങ്കളുടെ ജീവിതം അവസാനിക്കുമ്പോള്‍ വീണ്ടുംഅവരെ കാണുകയും ഏറെ ആഹ്ലാദിക്കുകയും ചെയ്യും.
ഭാര്യ മരിച്ച ഭര്‍ത്താവിനോട് പറഞ്ഞിരുന്നത് ഇപ്രകാരമായിരുന്നു.
ഏറ്റവും വിശ്വസ്തയായ ജീവിതപങ്കാളിയെ ദൈവസന്നിധിയിലേക്ക് അയച്ചിരിക്കുന്നു. ഇനിയെന്തുവേണം താങ്കള്‍ക്ക്. അവളെ സ്വര്‍ഗ്ഗത്തില്‍ വച്ച് കാണാന്‍ തീരുമാനിക്കുക. ദൈവംനിശ്ചയിച്ചിരിക്കുന്ന സമയത്ത് കാണുകതന്നെ ചെയ്യും.
വിശുദ്ധ സിപ്രിയാന്‍ പറഞ്ഞിരുന്നത് ഇങ്ങനെയായിരുന്നു. നമുക്ക് വേഗം യാത്രയാകാം. നമ്മുടെ പിതൃരാജ്യം കാണാനായി ഓടാം. നമ്മുടെ സഹോദരരെ കാണാം. ഒരു വലിയ സംഖ്യ ജനം, നമ്മുടെ പ്രിയപ്പെട്ടവര്‍, ബന്ധുമിത്രാദികള്‍,സഹോദരങ്ങള്‍,കുഞ്ഞുങ്ങള്‍ തുടങ്ങി നിത്യതയിലെത്തിച്ചേര്‍ന്ന സകലരും നമ്മുടെ രക്ഷയ്ക്കായി ഉത്കണ്ഠയോടെ കാത്തിരിക്കുന്നു. നമുക്ക് അവരെ കാണാനായി പോകാം. അവരെ ആലിംഗനം ചെയ്യാം.അപ്പോള്‍നാമെത്ര ആനന്ദമനുഭവിക്കും. നമ്മോടൊപ്പം അവരും ആനന്ദിക്കും.
ഈ വാക്കുകളില്‍ നമുക്ക് വിശ്വസിക്കാം. സ്വര്‍ഗ്ഗത്തിലായിരിക്കുന്ന നമ്മുടെ പ്രിയപ്പെട്ടവരുമായി നാംകണ്ടുമുട്ടും. നാംപരസ്പരം തിരിച്ചറിയുകയും പരസ്പരം സ്‌നേഹിക്കുകയും ചെയ്യും.