നമ്മളൊക്കെ പറയാറില്ലേ ഓ അവനെ വ്ച്ചുനോക്കുമ്പോള്‍ ഞാന്‍ ബെറ്ററാ.. ഞാന്‍ നല്ലവനാ എന്നൊക്കെ. ശരിയായിരിക്കാം. താരതമ്യം ചെയ്യപ്പെടുന്ന വ്യക്തി ഒരുപക്ഷേ ഞാനുമായി നോക്കുമ്പോള്‍ മോശക്കാരനായിരിക്കാം. ഇങ്ങനെയാണ് എല്ലാവരും താരതമ്യം ചെയ്യുന്നത്. എന്നാല്‍ ഇത് ശരിയല്ലെന്നാണ് ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കൂ
നമ്മള്‍ നല്ലവരാണെന്ന് പറയുന്നത് മറ്റുള്ളവരുമായി തട്ടിച്ചുനോക്കിയാണ്.ഞാന്‍ ചിന്തിക്കുന്നത് ഞാന്‍ ആ അച്ചനെക്കാള്‍ നല്ലവനാണെന്നാണ്. എന്താണ് കാരണം. ഞാന്‍ ബൈബിള്‍ പഠിക്കുന്നു, ക്ലാസ് എടുക്കുന്നു. സുവിശേഷവേല ചെയ്യുന്നു. ഞാന്‍ നല്ലവനാണെന്ന് കണ്‍ക്ലൂഡ് ചെയ്യാന്‍ ഞാന്‍ കണ്ടുപിടിച്ച ഉപായം മറ്റൊരുമനുഷ്യനുമായി, മറ്റൊരാളുമായി കംമ്പയര്‍ ചെയ്യുക എന്നതാണ്. അതായത് മറ്റൊരു സഹോദരനുമായി ,സഹോദരിയുമായി ഞാന്‍ എന്നെ താരതമ്യം ചെയ്യുന്നു. എന്നാല്‍ ഈശോ പറയുന്നത്് നീ തട്ടിച്ചുനോക്കേണ്ടത് മറ്റാരോടുമല്ല എന്നോടാണ്. യേശുവാകുക എന്നതാണ് നമ്മുടെ ലക്ഷ്യം. ദൈവം ആഗ്രഹിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് യേശുവിന്റേതാണ്. യേശുവാണ് പരിപൂര്‍ണ്ണതയുടെ അടയാളം. സ്വര്‍ഗ്ഗത്തില്‍ ഒറ്റ മെരിറ്റ് സീറ്റേ ഉള്ളൂ. അത് യേ്ശുവിനുളളതാണ്. ദൈവം ആഗ്രഹിക്കുന്ന വിശുദ്ധി യേശുവിന്റേതാണ്. ഞാന്‍ ബെറ്ററാണെന്ന് കരുതുന്നത് മറ്റേ അച്ചനെക്കാള്‍് നല്ലതാണെന്ന് കരുതുന്നതുകൊണ്ടാണ്. യേശുവുമായി തട്ടിച്ചുനോക്കിയാല്‍ ഞാന്‍ ഒട്ടും കൊളളരുതാത്തവനാണെന്ന് എനിക്ക് മനസ്സിലാകും. ഞാന്‍ വളരെ കൊള്ളരുതാത്തവനാണ്. കാരണം ഞാന്‍ യേശുവിനെ പോലെ ചിന്തിച്ചിട്ടില്ല,സ്‌നേഹിച്ചിട്ടില്ല,ക്ഷമിച്ചിട്ടില്ല, പെരുമാറിയിട്ടില്ല,സഹിച്ചിട്ടില്ല, യേശുവിനെപോലെ കുരിശിലേറിയിട്ടില്ല. യേശുവിനെപോലെ ഒന്നും ചെയ്തിട്ടില്ല. എനിക്ക് കംഫര്‍ട്ടബിള്‍ ആയ കാര്യങ്ങള്‍ മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. നമ്മള്‍ എന്തൊക്കെയോ ചെയ്തുകൂട്ടുന്നതുകൊണ്ട് മാത്രം ചിന്തിക്കുന്നതാണ് ഞാന്‍ നല്ലവനാണെന്ന്..
അതെ മറ്റുള്ളവരുമായുള്ള താരതമ്യങ്ങള്‍ അവസാനിപ്പിച്ച് നമുക്ക് യേശുവുമായി താരതമ്യം ചെയ്ത് ജീവിക്കാന്‍ ശ്രമിക്കാം.