കീവ്: ജൂലിയന്‍ കലണ്ടര്‍ ഉപേക്ഷിച്ച് ഗ്രിഗോറിയന്‍കലണ്ടര്‍ സ്വീകരിക്കുന്നതിലൂടെ ഭൂരിപക്ഷം ക്രൈസ്തവരോട് ചേര്‍ന്ന് ഡിസംബര്‍ 25 ന് ക്രിസ്തുമസ് ആചരിക്കാന്‍ യുക്രെയ്ന്‍ ഗ്രീക്ക് കത്തോലിക്കാ സഭ തീരുമാനിച്ചു.നിലവില്‍ ജനുവരി ഏഴിനായിരുന്നു ഇവര്‍ക്രിസ്തുമസ് ആഘോഷിച്ചിരുന്നത്. ജൂലിയന്‍കലണ്ടര്‍പ്രകാരമായിരുന്നു അത്.
ക്രിസ്തുമസിന് മാറ്റം വന്നതുപോലെ ദനഹാതിരുനാളിന്റെകാര്യത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.നിലവില്‍ ജനുവരി 19 നായിരുന്നു യുക്രെയ്ന്‍ ദനഹാതിരുനാള്‍ ആചരിച്ചിരുന്നത്. എന്നാല്‍ പുതിയ പരിഷ്‌ക്കാരമനുസരിച്ച് ഇത് ജനുവരി ആറിനായിരിക്കും.
യുക്രെയ്‌നിയന്‍ ഗ്രീക്ക് കത്തോലിക്കാസഭ ഔദ്യോഗികമായി അറിയിച്ചതാണ് ഈ മാറ്റം. യുക്രെയ്‌നിയന്‍കത്തോലിക്കാ ചര്‍ച്ച് ലിറ്റര്‍ജിക്കല്‍ വര്‍ഷം ആരംഭിക്കുന്ന സെപ്തംബര്‍ 1 മുതല്‍ ഈ മാറ്റങ്ങള്‍ പ്രാബല്്യത്തില്‍ വരും. അതായത് ഈ വര്‍ഷം മുതല്‍ യുക്രെയന്‍ ഗ്രീക്ക് കത്തോലിക്കാസഭ ഡിസംബര്‍ 25 ന് ക്രിസ്തുമസ് ആഘോഷിക്കും.