വിശുദ്ധ ബെനഡിക്ടും വിശുദ്ധ സ്‌കൊളാസ്റ്റിക്കയും ഇരട്ടസഹോദരങ്ങളാണ്. ഇരുവരും ഒരുമിച്ച് ഒരു സന്യാസസമൂഹവും സ്ഥാപിച്ചിട്ടുണ്ട്. സ്‌കൊളാസ്റ്റിക്കയെക്കുറിച്ച് വളരെകുറച്ച് കാര്യങ്ങള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ. അതില്‍ പ്രധാനപ്പെട്ടതാണ് സ്‌കൊളാസ്റ്റിക്കയുടെ ആത്മാവ് സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കുന്നതിന് വിശുദ്ധ ബെനഡിക്ട് സാക്ഷ്യംവഹിച്ചു എന്ന കഥ.
അവസാനമായി ഇവര്‍ കണ്ടുമുട്ടുകയും ആത്മീയകാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തതിന് ശേഷമായിരുന്നു ഇതു സംഭവിച്ചത്. മഹാനായ ഗ്രിഗറിയാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. വിശുദ്ധ ബെനഡിക്ടന്റെ ജീവചരിത്രം എഴുതിയതും മഹാനായഗ്രിഗറിയാണ്.
ബെനഡിക്ട് കണ്ണുകളുയര്‍ത്തി സ്വര്‍ഗ്ഗത്തിലേക്ക് നോക്കിയപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരിയുടെ ആത്മാവ് ശരീരത്തില്‍ നിന്ന് വേര്‍പെടുന്നതും പ്രാവിന്റെ രൂപത്തില്‍ സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കുന്നത് കണ്ടുവെന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.