ഉപവാസത്തിന് ഏറെ ശക്തിയുണ്ട്. എന്നാല്‍ ഉപവാസത്തിന്‌റെ ഈ ശക്തിയെക്കുറിച്ച് പലരും അജ്ഞരാണ്. ദൈവത്തിനര്‍പ്പിക്കുന്ന ബലിയാണ് ഉപവാസം. നമ്മുടെ ആരോഗ്യവും ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഭക്ഷണത്തോടുള്ള താല്പര്യങ്ങളുമെല്ലാം ദൈവത്തിന് ബലിയായി നല്കണം. ഇന്ദ്രിയനിഗ്രഹത്തിനും അതുവഴി സ്വയം വിശുദ്ധീകരണത്തിനും ഉപവാസം ഏറെ സഹായകരമാണ്.
പ്രത്യേകലക്ഷ്യത്തോടെയായിരിക്കണം നാം ഉപവസിക്കേണ്ടത്. ലോകത്തെയും തന്നെതന്നെയും വിശുദ്ധീകരിക്കാന്‍ ഉപവസിക്കണം.ദുഷ്ടശക്തികളോടുള്ള പടയാളികളെന്ന നിലയില്‍ ശരീരത്തെബലിയര്‍പ്പിക്കാന്‍ നാം ഉപവസിക്കണം.
ജഡികാസക്തികളെ , ബലഹീനതകളെ,പാപപ്രവണതകളെ, അതിജീവിക്കാന്‍ ഉപവാസത്തിലൂടെ സാധിക്കും. യേശു നാല്പതുദിവസം ഉപവസിച്ചതായി നാം വിശുദ്ധഗ്രന്ഥത്തില്‍ വായിക്കുന്നുണ്ട്.അതുപോലെ പുറപ്പാട് പുസ്തകത്തിലും ഉപവാസത്തെക്കുറിച്ച് പറയുന്നുണ്ട്.
പരിശുദ്ധ അമ്മയുടെ ദര്‍ശനപ്രകാരം ബുധന്‍, വെള്ളി ദിവസങ്ങളാണ് ഉപവസിക്കുന്നതിന് ഏറ്റവും നല്ലത്.റൊട്ടിയും വെളളവും മാത്രം കഴിച്ചുകൊണ്ടുള്ള ഉപവാസമാണ് ഏറ്റവും നല്ലതെന്നും പറയപ്പെടുന്നു,