ഈശോ തന്റെ മരണവേദനയില്‍ പ്രാര്‍ത്ഥിച്ചത് പ്രാര്‍ത്ഥിക്കേണ്ടത് എങ്ങനെയെന്ന് നമ്മളെ പഠിപ്പിക്കാനായിരുന്നു. എങ്ങനെയാണ് നാം പ്രാര്‍ത്ഥിക്കേണ്ടത്? ഈശോ കുരിശില്‍ കിടന്നുകൊണ്ട് പ്രധാനമായും രണ്ടു പ്രാര്‍ത്ഥനകളാണ് നടത്തിയത്
1 പിതാവേ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവരറിയുന്നില്ല. ഇവരോട് ക്ഷമിക്കണമേ.
അതായത് ശത്രുക്കള്‍ക്കുവേണ്ടി ഈശോ പ്രാര്‍ത്ഥിച്ചു. തന്നെ പീഡിപ്പിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. അതുപോലെ നമ്മളും ശത്രുക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം.
2 പിതാവേ എന്റെ ആത്മാവിനെ ഞാന്‍അങ്ങേ കരങ്ങളില്‍ സമര്‍പ്പിക്കുന്നു.
ഇതാണ് ഈശോ രണ്ടാമതായി പ്രാര്ത്ഥിച്ചത്. എളിമയോടും സ്‌നേഹത്തോടും കൂടി നാം നമ്മുടെ ആത്മാക്കളെ ദൈവകരങ്ങളിലേക്ക് സമര്‍പ്പിക്കുക. നമ്മുടെ ആത്മാക്കളെ ഉപദ്രവിക്കാന്‍ അവിടുന്ന് യാതൊന്നിനെയും അനുവദിക്കുകയില്ല.
നമ്മുടെ ആത്മീയജീവിതത്തിന് പ്രധാനപ്പെട്ട രണ്ടു മാതൃകകളാണ് ഈശോ കുരിശില്‍ കിടന്നുനല്കിയത്. ഈ മാതൃക നമുക്കും അനുകരിക്കാം. അതായത് ശത്രുക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക,ഏതുസമയം മരിച്ചാലും നമ്മുടെ ആത്മാവിനെ ദൈവത്തിന് സമര്‍പ്പിക്കത്തക്കരീതിയില്‍ സദാസമയും പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുക.