വിശുദ്ധ അംബ്രോസിന് മാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ച ഈ ചാപ്പല്‍ ഇറ്റലിയിലെ ലൊംബാര്‍ഡിയായിലാണുള്ളത്. മെത്രാനും ആദ്യകാലസഭാപിതാവുമായിരുന്ന വിശുദ്ധ അംബ്രോസ് അസീറിയന്‍ പാഷണ്ഡതകള്‍ക്കെതിരെ പോരാടിയ വ്യക്തിയായിരുന്നു. മാതാവിന്റെ വലിയ ഭക്തനായിരുന്നു അദ്ദേഹത്തിന് ആര്യന്‍സംഘര്‍ഷകാലത്താണ് മാതാവ് പ്രത്യക്ഷപ്പെട്ടത്.
പിന്നീട് ആ സ്ഥലത്ത് അദ്ദേഹം ചാപ്പല്‍ നിര്‍മ്മിക്കുകയും ചെയ്തു. പുരാതനകാലത്ത് വിജാതീയ ദേവതയ്ക്കായി സമര്‍പ്പിച്ചിരുന്ന കുന്നായിരുന്നു ഇത്. എന്നാല്‍ തന്നെയും തന്റെ ദിവ്യപുത്രനെയും ബഹുമാനിക്കുന്നതിനായി അവിടെയൊരു ദേവാലയം നിര്‍മ്മിക്കണമെന്ന് മാതാവ് ആവശ്യപ്പെടുകയായിരുന്നു.
സാക്രോ മോണ്ടെ ഡി വാരീസ്, ഔര്‍ ലേഡി ഓഫ് ദി ഹില്‍ അല്ലെങ്കില്‍ സേക്രഡ് മൗണ്ട് ഓഫ് വാരീസ് എന്നറിയപ്പെടുന്നു, 1604 നും 1623 നും ഇടയില്‍ നിര്‍മ്മിച്ച പതിനാല് ചെറിയ ചാപ്പലുകള്‍ അവിടെയുണ്ട്. ഇത് ഒരു ജനപ്രിയ തീര്‍ത്ഥാടന കേന്ദ്രമാണ്.