Wednesday, November 13, 2024
spot_img
More

    എന്തുകൊണ്ടാണ് ഓഗസ്റ്റ് മാസം മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചിരിക്കുന്നത് എന്നറിയാമോ?

    കത്തോലിക്കാ സഭ ഓരോ മാസവും പ്രത്യേകമായ വണക്കിന് വേണ്ടി നീക്കിവച്ചിട്ടുണ്ട്. ഉദാഹരണത്തിന് ജൂണ്‍ മാസം. ജൂണ്‍ ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കിന് വേണ്ടിയാണ് സമര്‍പ്പിച്ചിരിക്കുന്നത്.

    എന്നാല്‍ ഓഗസ്റ്റ് മാസം മാതാവിന്റെ വിമലഹൃദയത്തിന് വേണ്ടി സമര്‍പ്പിച്ചിരിക്കുന്ന മാസമാണ്. എന്തുകൊണ്ടാണ് ഓഗസ്റ്റ് മാസം മാതാവിന്റെ വിമലഹൃദയത്തിന് വേണ്ടി സമര്‍പ്പിച്ചിരിക്കുന്നത്? രണ്ടു കാരണങ്ങളാണ് അതിനുള്ളത്. രണ്ടാം ലോകമഹായുദ്ധവും ഫാത്തിമാമാതാവിനോടുള്ള പിയൂസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പയുടെ വണക്കവുമാണ് അവ.

    രണ്ടാം ലോകമഹായുദ്ധകാലത്ത് പിയീസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പ ലോകം മുഴുവനെയും മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചിരുന്നു. 1942 ഒക്ടോബര്‍ 31 ന് ആയിരുന്നു അത്. പക്ഷേ യുദ്ധം തുടരുകയാണ് ചെയ്തത്്. ഈ സാഹചര്യത്തില്‍ അദ്ദേഹം വീണ്ടും ലോകത്തെ മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചു. 1944 മെയ് നാലിന് അദ്ദേഹം മറിയത്തിന്റെ വിമലഹൃദയത്തിരുനാള്‍ ഓഗസ്റ്റ് 22 ആയിരിക്കുമെന്ന് പ്രഖ്യാപിച്ചു സഭയുടെ സ്വാതന്ത്ര്യം, രാജ്യങ്ങള്‍ തമ്മിലുള്ള സമാധാനം, പാപികളുടെ മാനസാന്തരം, പുണ്യത്തിലും സ്‌നേഹത്തിലും വളര്‍ന്നുവരുവാനുള്ള പരിശീലനം എന്നിവയ്ക്കു വേണ്ടിയായിരുന്നു അദ്ദേഹം മാതാവിനോട് അന്ന് മാധ്യസ്ഥം യാചിച്ച് പ്രാര്‍ത്ഥിച്ചത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വരെ അത് അപ്രകാരം തുടര്‍ന്നുപോന്നു.

    പിന്നീട് സഭാ കലണ്ടര്‍ പരിഷ്‌ക്കരിച്ചപ്പോള്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ മാതാവിന്റെ വിമലഹൃദയത്തിരുനാള്‍ ഈശോയുടെ തിരുഹൃദയത്തിരുനാള്‍ കഴിഞ്ഞുവരുന്ന ശനിയാഴ്ചയായി പ്രഖ്യാപിക്കുകയും മറിയത്തിന്റെ രാജ്ഞിത്വതിരുനാള്‍ ഓഗസ്റ്റ് 22 ആയി നിശചയിക്കുകയും ചെയ്തു. ഓഗസ്‌ററ് 15 ലെ സ്വര്‍ഗ്ഗാരോപണതിരുനാളുമായി അതിനെ ബന്ധിപ്പിക്കുകയും ചെയ്തു.

    ഇങ്ങനെയാണെങ്കിലും പല കത്തോലിക്കരും ഓഗസ്റ്റ് മാസത്തിലാണ് മാതാവിന്റെ വിമലഹൃദയതിരുനാള്‍ ആയി ആഘോഷിക്കുന്നത്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!