നോമ്പുകാലത്ത് നാം പലതരത്തിലുളള പ്രായശ്ചിത്തപ്രവൃത്തികളും ഭക്താനുഷ്ഠാനങ്ങളും ചെയ്യാറുണ്ട്. ചിലതൊക്കെ ഒഴിവാക്കേണ്ട പാപങ്ങളായി നാം തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അധികമാരും ശ്രദ്ധിക്കാതെ പോകുന്ന ഒരു പാപമുണ്ട്.
ഇന്റര്‍നെറ്റ് അടിമത്തം. ഇന്റര്‍നെറ്റിലെ മായക്കാഴ്ചകളില്‍ കുടുങ്ങിക്കഴിയുന്നവര്‍ ഏറെയുണ്ട്. പോണ്‍സൈറ്റുകള്‍ ദിവസം തോറും സന്ദര്‍ശിക്കുന്നവര്‍.. അതിലെ അവാസ്തവികമായ രംഗങ്ങള്‍ കണ്ട് സ്വഭാവികമായ ജീവിതരീതിയില്‍ നിന്ന് മാറിനടക്കുന്നവരുമുണ്ട്.
ഈ നോമ്പുകാലത്ത് അനാവശ്യവും അനിയന്ത്രിതവുമായ ഇന്റര്‍നെറ്റ് ഉപയോഗം ഒഴിവാക്കുക. അത് വേണ്ടെന്ന് വയ്ക്കുക. അതുപോലെ ഫോണിലൂടെയുളള അനാവശ്യസംസാരവും ഒഴിവാക്കുക.
അങ്ങനെയൊരു മുന്‍വിചാരത്തോടെ, നേരത്തെ തന്നെ അതിന് തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ട് നോമ്പുകാലം നമുക്ക് അര്‍തഥവത്തായി ആചരിക്കാം.