Saturday, March 15, 2025
spot_img
More

    ഭര്‍ത്താവിനെ ഫുലാനികള്‍ കൊലപ്പെടുത്തി, ശത്രുക്കളോട് ക്ഷമിച്ച് ഭാര്യ

    2021 ഒക്ടോബര്‍ 26 ന് ഫുലാനികള്‍ ഭര്‍ത്താവിനെ കൊല്ലുമ്പോള്‍ എംബര്‍ അമീക്ക് 20 വയസായിരുന്നു പ്രായം. മാത്രവുമല്ല ഗര്‍ഭിണിയും. കണ്‍മുമ്പില്‍ ഭര്‍ത്താവ് കൊല്ല്‌പ്പെട്ടുകിടന്നതിന്റെയും ഫുലാനികളുടെ ആക്രമണത്തെ അതിജീവിച്ച് ജീവന്‍ രക്ഷപ്പെട്ടതിന്റെയും മാനസികാഘാതം ഇന്നും ഈ പെണ്‍കുട്ടിയെവേട്ടയാടുന്നുണ്ട്,.

    എങ്കിലും ഇന്ന് തനിക്ക് അവരോട് ക്ഷമിക്കാനും ദൈവത്തില്‍ ആശ്രയിക്കാനും കഴിയുന്നുവെന്നാണ് എംബര്‍ പറയുന്നത്. ഗ്രാമത്തിലെ കൃഷിയിടത്തില്‍ ജോലി ചെയ്യുകയായിരുന്നു ഇരുവരും. അന്ന് എന്തുകൊണ്ടോ താന്‍ അകാരണമായി വിഷമിച്ചിരുന്നുവെന്നാണ് എംബര്‍ പറയുന്നത്. കുറച്ചുസമയം കഴിഞ്ഞപ്പോള്‍തനിക്ക് ദാഹിച്ചു. വെള്ളമെടുക്കാനായി ഭര്‍ത്താവിനെ പറഞ്ഞുവിട്ടു.

    കുറച്ചുസമയം കഴിഞ്ഞിട്ടും ഭര്‍ത്താവിനെ കണ്ടില്ല. എന്നാല്‍ എന്തോ ഒരു ശബ്ദം കേള്‍ക്കുകയും ചെയ്തു. അന്വേഷിച്ചുചെന്നപ്പോള്‍ കണ്ടത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഭര്‍ത്താവിനെയാണ്. ചുറ്റിനും എട്ട് ഫുലാനികളും. അവരുടെ കത്തിമുനയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. ഓടിപ്പോകാന്‍ നോക്കിയെങ്കിലും നിലത്തുവീണുപോയി. ഉദരത്തിന് നേരെ വെട്ടുകത്തി പാഞ്ഞുവരുന്നതുകണ്ടപ്പോള്‍ അതിനെ തടുക്കാന്‍ വയര്‍ പൊത്തിപിടിച്ചു. വെട്ടുകത്തി തോളില്‍ പതിഞ്ഞപ്പോള്‍ ഉറക്കെ നിലവിളിച്ചു. പക്ഷേ ഒരു ശബ്ദവും പുറത്തേക്ക് വന്നില്ല, ഇടതുകൈയിലെ മൂന്നുവിരല്‍ മുറിച്ചുമാറ്റിയാണ് വെ്ട്ടുകത്തി പിന്‍വാങ്ങിയത്. അടുത്ത വെട്ട് കഴുത്തിനാണെന്ന് ഭയന്നു.പെട്ടൈന്ന് ബോധരഹിതയായി. മരിച്ചുവെന്ന് വിശ്വസിച്ച് ഫുലാനികള്‍ വിട്ടുപോയി,

    . ഇതെല്ലാം കുറ്റിക്കാട്ടില്‍ ഒളിച്ചുനിന്ന് കാണുകയായിരുന്ന ഗ്രാമീണര്‍ പെട്ടെന്ന് അവിടേയ്ക്ക് വരികയും എംബറിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു, ഇന്നും ആ ദുരന്തത്തിന്റെ ആഘാതം തന്നെ വിട്ടുപോയിട്ടില്ല. പക്ഷേ വിശ്വാസജീവിതം തന്നെ എല്ലാം ക്ഷമിക്കാന്‍ പ്രേരിപ്പിക്കുന്നതായും അവള്‍ പറയുന്നു. ഇന്ന് തയ്യല്‍ജോലിയുമായി മുന്നോട്ടുപോവുകയാണ് എംബര്‍. മകന്‍ മൈറ്റോണും തനിക്കും വേണ്ടി ജീവിക്കാന്‍ അവള്‍ തീരുമാനിച്ചിരിക്കുന്നു, ഇന്ന് വികലാംഗയായതിനാല്‍ കൃഷിപ്പണികള്‍ പണ്ടത്തേതുപോലെ ചെയ്യാന്‍ കഴിയുന്നില്ല. വിശ്വാസമാണ് എന്നെ മുന്നോട്ടുനയിക്കുന്നത്. ക്രൈസ്തവരാകുമ്പോള്‍ ശത്രുക്കളോട് ക്ഷമിക്കാന്‍ കഴിയണം, എന്നെ വേദനിപ്പിച്ചവരോട്, എനിക്ക് നഷ്ടങ്ങള്‍ വരുത്തിയവരോട് ഞാന്‍ ക്ഷമിക്കുന്നു. എംബര് പറയുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!