പ്രാര്‍ത്ഥിക്കുന്നതില്‍ എപ്പോഴും സന്തോഷമുള്ളവരായിരിക്കുക, പരിശുദ്ധ അമ്മ പറയുന്നു.

മൊബൈല്‍ നോക്കുന്നതിലോ ടി വി കാണുന്നതിലോ മറ്റ് വിനോദങ്ങളിലേര്‍പ്പെടുന്നതിലോ യാതൊരുവിധ മടുപ്പും ഇല്ലാത്തവരാണ് നമ്മള്‍.പക്ഷേ പ്രാര്‍ത്ഥിക്കുന്ന കാര്യംവരുമ്പോഴോ.. ?മടുപ്പായി. ക്ഷീണമായി,വിരസതയായി.

ഇങ്ങനെയുള്ളവരോട് പരിശുദ്ധ അമ്മ പറയുന്നത് പ്രാര്‍ത്ഥിക്കുന്നതില്‍ എപ്പോഴും സന്തോഷമുള്ളവരായിരിക്കണമെന്നാണ്. പ്രാര്‍ത്ഥനയാല്‍ സാത്താനെ തുരത്തുക. അത്കാണുമ്പോള്‍ മാതാവ് അത്യധികം സന്തോഷിക്കും.

പ്രാര്‍ത്ഥിക്കുക..പ്രാര്‍ത്ഥിക്കുക..പ്രാര്‍ത്ഥിക്കുക.. മാതാവ് ആവശ്യപ്പെടുന്നു. എപ്പോഴും സമാധാനത്തോടെയിരിക്കുക. അപ്പോള്‍ നിന്റെ യഥാര്‍ത്ഥമായ ആനന്ദം എവിടെ നിന്ന് വരുന്നുവെന്ന് നീ തിരിച്ചറിയുകയും അവിടേയ്ക്ക് നയിക്കപ്പെടുന്നതില്‍ പരിപൂര്‍ണ്ണമായ വിശ്വാസം ഉണ്ടായിരിക്കുകയും ചെയ്യുമെന്നും പരിശുദ്ധ അമ്മ പറയുന്നു.

ഏതു പ്രവൃത്തി ചെയ്യുമ്പോഴും അതില്‍ സന്തോഷമുണ്ടായിരിക്കണം. സന്തോഷമുണ്ടെങ്കില്‍ മ ാത്രമേ ആത്മാര്‍ത്ഥതയോടെ ചെയ്യാന്‍ കഴിയൂ. പ്രാര്‍ത്ഥനയില്‍ സന്തോഷമുണ്ടായിരിക്കണമെന്ന് പരിശുദ്ധ അമ്മ പറയുന്നത് അതുകൊണ്ടാണ്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates