ആദ്യം തന്നെ പറയട്ടെ, വിശുദ്ധ കുര്‍ബാനയില്‍ നിന്ന് ലഭിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച് എണ്ണിത്തിട്ടപ്പെടുത്താനാവില്ല. എങ്കിലും ഈ അനുഗ്രഹങ്ങളെക്കുറിച്ച് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തില്‍ പറയുന്നത് ഇപ്രകാരമാണ്.:
വിശുദ്ധ കുര്‍ബാനയുമായുള്ള നിരന്തരസംസര്‍ഗം കര്‍ത്താവുമായുള്ള ഒരുവന്റെ ബന്ധത്തെ ആഴപ്പെടുത്തുന്നുവെന്നു മാത്രമല്ല അവന്റെ ലഘുപാപങ്ങള്‍ക്ക് പൊറുതി ലഭിക്കുകയും ഭാവിയില്‍ ഉണ്ടാകാന്‍ ഇടയുള്ള മാരകപാപങ്ങളില്‍ നിന്ന് അവനെ സംരക്ഷിക്കുകയും ചെയ്യുന്നു.
വിശുദ്ധ ലോറന്‍സ് ജസ്റ്റീനി പറയുന്നത് ഇപ്രകാരമാണ്: പാപികള്‍ ദൈവവുമായി രമ്യപ്പെടുന്നു. നീതിമാന്മാര്‍ കൂടുതല്‍ സത്യസന്ധരായിത്തീരുന്നു. പാപങ്ങള്‍ കഴുകപ്പെടുന്നു. ദുര്‍ഗുണങ്ങള്‍ ഒഴിവാക്കപ്പെടുന്നു.സാത്താന്റെ പദ്ധതികള്‍ വിഫലമാകുന്നു.