1917 ല്‍ പോര്‍ച്ചുഗലിലെ ഫാത്തിമായില്‍ നടന്ന മരിയന്‍ പ്രത്യക്ഷീകരണങ്ങള്‍ പൊതുവെ ഫാത്തിമായിലെ ദര്‍ശനങ്ങള്‍, അത്ഭുതങ്ങള്‍ എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. രേഖകളനുസരിച്ച് ആദ്യത്തെ അത്ഭുതം നടന്നത് 1917 മെയ് 13 നായിരുന്നു. അവസാനത്തേത് ഒക്ടോബര്‍ 13 നും. ഈ ലോകത്തില്‍ നൂറിലധികം തവണ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെടുകയും നിരവധി അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം ഫാത്തിമായിലെ അത്ഭുതം വ്യത്യസ്തമാകുന്നത് മാതാവ് നല്കിയ ചില പ്രവചനങ്ങളെക്കുറിച്ചാണ്. സംഭവിക്കാനിരിക്കുന്ന യുദ്ധത്തെക്കുറിച്ചുളള ചില മുന്നറിയിപ്പുകളുടെ പേരിലാണ്.
ജസീന്ത,ഫ്രാന്‍സിസ്‌ക്കോ, ലൂസിയഎന്നീ ഇടയബാലകര്‍ക്കാണ് മാതാവ് ദര്‍ശനം നല്കിയത്. ഇതില്‍ ആദ്യത്തെ രണ്ടുപേരും ചെറുപ്രായത്തില്‍ തന്നെ മരണമടഞ്ഞു. ലൂസിയ പിന്നീട് കന്യാസ്ത്രീയാകുകയും 2005 ല്‍ 97 ാം വയസില്‍ മരണമടയുകയുംചെയ്തു.കു്ട്ടികള്‍ക്ക് മാതാവ് നരകം കാണിച്ചുകൊടുത്തിട്ടുണ്ട്. പാപം ചെയ്ത് മനസ്തപിക്കാതെ മരണമടഞ്ഞ അനേകം ആത്മാക്കള്‍ നരകത്തില്‍പീഡ അനുഭവിക്കുന്നതിന്റെ ദൃശ്യം അത്യന്തം ഭയാനകമായിരുന്നു പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് ലോകത്തെ സമര്‍പ്പിക്കണമെന്ന ദൈവപിതാവിന്റെ ആഗ്രഹവും മാതാവ് കുട്ടികളെ അറിയിച്ചു. മാതാവിന്റെ അവസാനത്തെ പ്രത്യക്ഷപ്പെടലിന്റെ സമയത്ത് എഴുപതിനായിരത്തോളം പേരാണ് സാക്ഷികളായിരുന്നത്. അതില്‍ നിരീശ്വരവാദികള്‍ പോലുമുണ്ടായിരുന്നു.