Wednesday, February 19, 2025
spot_img
More

    ദൈവത്തോട് നിത്യവും അപേക്ഷിക്കേണ്ട രണ്ടുകാര്യങ്ങള്‍

    ദൈവത്തോട് നിത്യവും പലവിധ അഭ്യര്‍ത്ഥനകള്‍ നടത്തുന്നവരാണ് നമ്മള്‍. പറഞ്ഞാലും തീരാത്തത്ര നിയോഗങ്ങള്‍ നമുക്ക് പ്രാര്‍ത്ഥനകളിലുണ്ടാവാറുമുണ്ട്. എന്നിരിക്കിലും എല്ലാദിവസവും നാം ദൈവത്തോട് ഉണര്‍ത്തിക്കേണ്ട രണ്ടു കാര്യങ്ങളുണ്ട്.സുഭാഷിതങ്ങളില്‍ പറയുന്നതുതന്നെയാണ് അക്കാര്യം.
    രണ്ടുകാര്യങ്ങള്‍ ഞാന്‍ അങ്ങയോട് അപേക്ഷിക്കുന്നു. മരണംവരെ എനിക്ക് അവ നിഷേധിക്കരുതേ എന്നാണ് സുഭാഷിതങ്ങളില്‍ പറയുന്നത്.ഏതൊക്കെയാണ് ഈ രണ്ടുകാര്യങ്ങള്‍ എന്നല്ലേ
    അസത്യവും വ്യാജവും എന്നില്‍ നിന്ന് അകറ്റി നിര്‍ത്തണമേ. ദാരിദ്ര്യമോ സമൃദ്ധിയോ എനിക്ക് തരരുതേ. ആവശ്യത്തിന് ആഹാരം തന്ന് എന്നെ പോറ്റണമേ എന്നാണ് സുഭാഷിതങ്ങള്‍ 30:8 പറയുന്നത്്.

    എന്തുകൊണ്ടാണ് ദാരിദ്ര്യവും സമൃദ്ധിയും തരരുതേയെന്ന് പ്രാര്‍ത്ഥിക്കുന്നത്? തീര്‍ച്ചയായും അങ്ങനെയൊരു സംശയം ഉണ്ടാവാം. അതിന് കാരണമായിപറയുന്നത് ഇതാണ്.
    ഞാന്‍ സമൃദ്ധിയില്‍ അങ്ങയെ അവഗണിക്കുകയും കര്‍ത്താവ് ആര് എന്ന് ചോദിക്കുകയും ചെയ്‌തേക്കാം. ദാരിദ്ര്യം കൊണ്ടു മോഷ്ടിച്ച ദൈവനാമത്തെ നിന്ദിക്കുകയും ചെയ്‌തേക്കാം.

    അതായത് ദൈവത്തെ മറക്കുന്ന രണ്ടു സാഹചര്യങ്ങളാണ് ദാരിദ്ര്യവും സമൃദ്ധിയും. അതുകൊണ്ടാണ് ആവശ്യത്തിന് ആഹാരം തന്ന് എന്നെ പോറ്റണമേ എന്ന് സുഭാഷിതങ്ങളില്‍ പ്രാര്‍ത്ഥിക്കുന്നത്. നമുക്കും ഈപ്രാര്‍ത്ഥന പ്രാര്‍ത്ഥിക്കാവുന്നതാണ്. നമുക്ക്ആവശ്യത്തിനു ആഹാരം മതി. അധികമുള്ളവന് മിച്ചമുണ്ടായിരുന്നില്ല കുറച്ചുമാത്രം ഉള്ളവന് ഒന്നിനുംകുറവുമുണ്ടായിരുന്നില്ല എന്നാണല്ലോ പറയുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!