Thursday, October 10, 2024
spot_img
More

    നിരാശയോ, ദൈവവിശ്വാസമുള്ളവന് നൈരാശ്യത്തിന് അവകാശമില്ലെന്ന് അറിയില്ലേ?

    ആരും നൈരാശ്യത്തിന് വശംവദരാകരുത് എന്നാണ് വിശുദ്ധ ക്രിസോസ്തം പറയുന്നത്. കാരണം ദൈവവിശ്വാസിയായ ഒരാള്‍ക്ക് ഒരിക്കലും നിരാശപ്പെടാന്‍ അവകാശമില്ല ദൈവത്തിന്റെസഹായത്തെയും സംരക്ഷണത്തെയും കുറിച്ച് നമുക്കുളള അജ്ഞതയാണ് യഥാര്‍ത്ഥത്തില്‍ നിരാശയ്ക്ക് കാരണമാകുന്നത്. ദൈവം നമ്മെ നയിച്ച വഴികളെയും നടത്തിയ വിധങ്ങളെയുമോര്‍ക്കുമ്പോള്‍ ദൈവം നമ്മെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്ത അവസരങ്ങളോര്‍ക്കുമ്പോള്‍ നമുക്ക് നിരാശപ്പെടാന്‍ കഴിയുകയില്ല. ജീവിതത്തില്‍ നാം പലപല പ്രതിസന്ധികളും നേരിടേണ്ടിവന്നേക്കാം.

    പക്ഷേ ആ പ്രതിസന്ധികള്‍ ജീവിതത്തിലെ അവസാനവാക്കല്ല. ദൈവം നമ്മെ കൈവിട്ടുവെന്നതിന്റെ സൂചനയുമല്ല. ദൈവത്തിന് നമ്മെ കൈവിടാനാവില്ല. അവിടുന്ന് നമ്മെ എന്നേയ്ക്കുമായി കൈവിടുകയുമില്ല.

    ഇങ്ങനെയൊരു വിശ്വാസത്തിലേക്ക് കടന്നുവരുമ്പോള്‍ നിരാശ അകന്നുപോകും. കൂടുതല്‍ സ്‌നേഹത്തോടെ ദൈവത്തിലേക്ക് അടുക്കാന്‍ നമുക്ക് സാധിക്കും.കൂടുതല്‍ വിശ്വാസത്തോടെ നമ്മുക്ക് ദൈവത്തെ വിളിച്ചപേക്ഷിക്കാം.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!