മനില: ഫിലിപ്പൈന്‍സിലെ കത്തോലിക്കരില്‍ പത്തില്‍ ഏഴു പേരും ദിവസത്തില്‍ ഒരു തവണയെങ്കിലും പ്രാര്‍ത്ഥിക്കുന്നവരാണെന്ന് സര്‍വ്വേ ഫലം. സോഷ്യല്‍ വെതര്‍ സ്‌റ്റേഷന്‍സ് എന്ന സ്ഥാപനമാണ് സര്‍വ്വേ നടത്തിയത്. സര്‍വ്വേയില്‍ പങ്കെടുത്ത 69 ശതമാനം പേരും ദിവസവും പ്രാര്‍ത്ഥിക്കുന്നവരാണ്. 1200 പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്.
ഫിലിപ്പൈന്‍സിലെ പത്തുപേരില്‍ എ്ട്ടുപേരും കത്തോലിക്കരാണ്. അതായത് 81.04 ശതമാനം. മുസ്ലീമുകള്‍ വെറും 5.06 ശതമാനവും ഇവാഞ്ചലിക്കല്‍സ് 2.82 ശതമാനവുമാണ്.