Sunday, February 9, 2025
spot_img
More

    ജീവിതഭാരങ്ങളോ, മാതാവിനോട് ഈ പ്രാര്‍ത്ഥന ചൊല്ലൂ

    വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ നാം ശിമയോന്റെ പ്രവചനത്തെക്കുറിച്ച് വായിക്കുന്നുണ്ട്. ( ലൂക്കാ 2: 34-35) അതില്‍ മാതാവിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ കടന്നുപോകുന്നതിനെക്കുറിച്ചാണ് പറയുന്നത്. ഇക്കാരണത്താലാണ് മാതാവിനെ സങ്കടങ്ങളുടെ മാതാവ് എന്ന് പേരു വിളിക്കുന്നത്.

    മാതാവിന്റെ വിമലഹൃദയത്തോട് ഈ വിശേഷണത്തിന് ഏറെ അടുപ്പമുണ്ട്. കാരണം മറ്റുള്ളവരുടെ വേദനകളും പ്രയാസങ്ങളും സങ്കടങ്ങളും കൊണ്ട് തുളയ്ക്കപ്പെട്ട ഹൃദയമാണ് മറിയത്തിന്റേത്. സ്‌നേഹമയിയായ ആ അമ്മയ്ക്ക് നമ്മുടെ ഭാരങ്ങളും സങ്കടങ്ങളും സഹിക്കാനാവാത്ത വേദന നല്കുന്നുണ്ട്. നമ്മെ സഹായിക്കാന്‍ അമ്മ സന്നദ്ധയുമാണ്. നമ്മെ ആത്മീയവും ശാരീരികവുമായി സഹായിക്കാനും നമ്മുടെ ഹൃദയങ്ങളില്‍ സന്തോഷവും സമാധാനവും നിറയുവാനും അമ്മയോട് പ്രാര്‍ത്ഥിക്കേണ്ടത് അത്യാവശ്യമാണ്.

    അതുകൊണ്ട് ജീവിതഭാരങ്ങളോര്‍ത്ത് വിഷമിക്കുന്നവര്‍ മാതാവിനോട് ഇങ്ങനെ പ്രാര്‍ത്ഥിക്കണം.

    ഓ അനുഗ്രഹീതയായ മാതാവേ, സ്‌നേഹമയിയും കരുണാമയയും ആയവളേ ഞങ്ങളെ ആശ്വസിപ്പിക്കുകയും ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയും ചെയ്യണമേ. അമ്മയുടെ മക്കളെന്ന നിലയില്‍ ഞങ്ങള്‍ ഈശോയോട് അമ്മയുടെ മാധ്യസ്ഥം യാചിക്കുന്നു. ഞങ്ങളുടെ നിയോഗങ്ങള്‍ അമ്മ വഴിയായി ഈശോയ്ക്ക് സമര്‍പ്പിക്കണമേ. പ്രത്യേകിച്ച്( നിയോഗം പറയുക) ഈ ആവശ്യത്തിന് വേണ്ടി അമ്മ ഈശോയോട് പ്രാര്‍ത്ഥിക്കണമേ.

    അമ്മയുടെ മാധ്യസ്ഥ ശക്തിയില്‍ ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു. ഞങ്ങളെ അമ്മ സഹായിക്കണമേ. ഞങ്ങളുടെ ജീവിതഭാരങ്ങള്‍ ലഘൂകരിച്ചുതരണമേ.

    ഇപ്പോഴും നിത്യതയില്‍ എപ്പോഴും ദൈവത്തോടൊത്ത് സമാധാനത്തില്‍ ജീവിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ. ആമ്മേന്‍

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!