Wednesday, April 23, 2025
spot_img
More

    വത്തിക്കാനും ഒമാനും തമ്മിലുളള നയതന്ത്രബന്ധം ആരംഭിച്ചു

    വത്തിക്കാന്‍ സിറ്റി: വത്തിക്കാനും ഒമാനും തമ്മിലുളള നയതന്ത്രബന്ധം ആരംഭിച്ചു. പരിശുദ്ധ സിംഹാസനവും ഒമാന്‍ സുല്‍ത്താനേറ്റും ചേര്‍ന്ന് ഫെബ്രുവരി 23 നാണ് ഇത് സംബന്ധിച്ച് സംയുക്തപ്രസ്താവന പുറപ്പെടുവിച്ചത്. 1961 ഏപ്രില്‍ 18 ലെ നയതന്ത്രബന്ധങ്ങളെക്കുറിച്ചുളള വിയന്ന കണ്‍വന്‍ഷന്‍ഷന്റെ അടിസ്ഥാനത്തില്‍ ഒമാന്‍ സുല്‍ത്താനേറ്റിന് പരിശുദ്ധ സിംഹാസനത്തില്‍ ഒരു എംബസിയുടെയും പരിശുദ്ധ സിംഹാസനത്തിന് ഒമാനില്‍ ഒരു അപ്പസ്‌തോലിക് ന്യൂണ്‍ഷിയേച്ചര്‍ തലത്തിലും സമ്പൂര്‍ണ്ണ നയതന്ത്ര ബന്ധങ്ങള്‍ ഇതോടെ സ്ഥാപിക്കപ്പെടും.

    നയതന്ത്ര ബന്ധത്തിന്റെ സ്ഥാപനം പരിശുദ്ധ സിംഹാസനത്തിന്റെയും ഒമാന്റെയും പൊതു താല്പര്യങ്ങള്‍ നിറവേറ്റപ്പെടുകയും പരമാധികാര സമത്വം,സ്വാതന്ത്ര്യം,പ്രാദേശിക സമഗ്രത, അനാവശ്യ ഇടപെടലുകള്‍ ഒഴിവാക്കല്‍ തുടങ്ങിയ തത്വങ്ങളാല്‍ നയിക്കപ്പെടുകയും ചെയ്യും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!