നോമ്പുകാലം ആത്മീയപോരാട്ടത്തിന്റെ കാലമാണ്. നോമ്പുകാലത്തില്‍ നാം പോരാടേണ്ടത് യഥാര്‍ത്ഥത്തില്‍ മൂ്ന്നൂശത്രുക്കളോടാണ്. ഏതൊക്കെയാണ് ഈ ശത്രുക്കള്‍ എന്നല്ലേ? ജഡത്തിന്റെ ദുരാശ, കണ്ണുകളുടെദുരാശ, ജീവിതത്തിന്റെ അഹന്ത എന്നിവയാണ് ഈ ശത്രുക്കള്‍.
1 യോഹ 2:16 ലാണ് ഇതേക്കുറിച്ച് വ്യക്തമായ സൂചനയുള്ളത്.
എന്തെന്നാല്‍ ജഡത്തിന്റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്റെ അഹന്ത ഇങ്ങനെ ലോകത്തിലുള്ളതൊന്നും പിതാവിന്റേതല്ല പ്രത്യുതലോകത്തിന്‌റേതാണ്.( 1 യോഹ 2:16)
കണ്ണുകള്‍ നമ്മെ വഴിതെറ്റിക്കുന്നു. ജഡികപ്രവണതകള്‍ നമ്മെ ശാരീരികമോഹങ്ങള്‍ക്ക് അടിമകളാക്കുന്നു. ജീവിതത്തിന്റെ അഹന്തയെന്നത് അവനവനില്‍ മാത്രം കേന്ദ്രീകരിച്ചുകൊണ്ടുള്ള ജീവിതശൈലിയാണ്. ദൈവം തന്ന നന്മകളെ വിസ്മരിക്കുകയും എല്ലാ കഴിവുകളുംസ്വന്തമായി ആര്‍ജ്ജിച്ചെടുത്തവയാണെന്ന് അഹങ്കരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് നമുക്ക് ഈ നോമ്പുകാലത്ത് ഈ മൂന്നു ശത്രുക്കള്‍ക്കെതിരെ പോരാടാം.