മനില: സഭാധികാരികളുടെ മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയ ഭരണാധികാരികളുടെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ആയിരക്കണക്കിന് വിശ്വാസികള്‍ തെരുവിലിറങ്ങി. നോര്‍ത്തേണ്‍ ഫിലിപ്പൈന്‍സിലെ വൈദികരും വിദ്യാര്‍ത്ഥികളും ഇടവകക്കാരുമാണ് പ്ലക്കാര്‍ഡുകളുമേന്തി തങ്ങളുടെ ആര്‍ച്ച് ബിഷപ് സോക്രട്ടീസ് വീല്ലേഗാസിനും മറ്റ് മെത്രാന്മാര്‍ക്കുമുള്ള പിന്തുണയുമായി രംഗത്തെത്തിയത്.
ആര്‍ച്ച് ബിഷപ് വില്ലേഗാസ്, ബിഷപ് ഹോണെസ്‌റ്റോ ബിഷപ്പ് എമിരത്തൂസ് തിയോഡോറോ, പാബ്ലോ വിര്‍ഗിലിയോ, എന്നിവര്‍ക്കെതിരെയാണ് പ്രസിഡന്റ് റോഡ്രിഗ്‌സ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്. അടുത്ത ആഴചയില്‍ ഇവര്‍ക്കെതിരെ ജസ്റ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രാഥമികാന്വേഷണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ ഓഗസ്റ്റ് നാലിന് പ്രത്യേക പ്രാര്‍ത്ഥനാദിനമായി ആചരിക്കാന്‍ മനില ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ടാഗ്ലെ ആഹ്വാനം ചെയ്തു. സഭയ്ക്കുനേരെയുള്ള മതപീഡനങ്ങള്‍ക്കും തെറ്റായ ആരോപണങ്ങള്‍ക്കുമെതിരെ വിശ്വാസികള്‍ പ്രാര്ത്ഥിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.