ബാംഗ്ലൂര്‍: സല്‍പ്രവൃത്തികള്‍ ചെയ്യുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാനോ ഞങ്ങളെ വെല്ലുവിളിക്കാനോ ഗവണ്‍മെന്റിന് കഴിയില്ലെന്ന് ബാംഗഌര്‍ ആര്‍ച്ച് ബിഷപ് പീറ്റര്‍ മച്ചാഡോ. മതപരിവര്‍ത്തനം നടത്തിയെന്ന കുറ്റം എനിക്കെതിരെ ആരോപിച്ചാലും ദളിതര്‍ക്കും മറ്റ് പാര്‍ശ്വവല്ക്കരിക്കപ്പെട്ടവര്‍ക്കും വിദ്യാഭ്യാസവും ആരോഗ്യസംരക്ഷണവും നല്കുന്നതുപോലെയുള്ള സല്‍പ്രവൃത്തികള്‍ ഞാന്‍ തുടരുക തന്നെ ചെയ്യും.
ആന്റി കണ്‍വേര്‍ഷന്‍ ബില്‍ അപകടകാരിയും ക്രൈസ്തവ സമൂഹത്തെ സംബന്ധിച്ച് ദു:ഖപൂരിതമായ അധ്യായമാണെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ വച്ച് മതപരിവര്‍ത്തനം നടത്തിയ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാനും അദ്ദേഹം ഗവണ്‍മെന്റിനെ വെല്ലുവിളിച്ചു.
മതമൗലികവാദികള്‍ ഇവിടെ നാടകം കളിക്കുകയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയുമാണ്. അദ്ദേഹം ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ഇനി ഏതാനും മാസങ്ങള്‍ മാത്രം അവശേഷിക്കെ ആര്‍ച്ച് ബിഷപ്പിന്റെ വാക്കുകള്‍ ഗവണ്‍മന്റിനോടും പോലീസിനോടുമുള്ളവ്യക്തമായപ്രതികരണമായിട്ടാണ് കണക്കാക്കപ്പെടുന്നത്.