ദൈവം സ്‌നേഹമാണെന്ന് നമുക്കറിയാം. ദൈവത്തിന്റെ സ്‌നേഹം ഓരോ നിമിഷവും ഓരോ സംഭവങ്ങളിലൂടെ നാം അനുദിനജീവിതത്തില്‍ അറിയുകയും ചെയ്യുന്നുണ്ട്. ദൈവം ലോകത്തെ അത്രമേല്‍ സ്‌നേഹിച്ചതുകൊണ്ടാണ് സ്വന്തം പുത്രനെ പോലും ബലിയായി നല്കിയതും. എന്നിരിക്കിലും ദൈവത്തിന്റെ സ്‌നേഹത്തിന്റെ അടയാളം എന്താണെന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ പലര്‍ക്കും ഉത്തരം കിട്ടിയിരിക്കണമെന്നില്ല.
ദൈവത്തിന് മനുഷ്യകുലത്തോട് കാണിക്കാവുന്ന സ്‌നേഹത്തിന്റെ ഏറ്റവും വലിയ അടയാളം മറ്റൊന്നുമല്ല. അത് വിശുദ്ധ കുര്‍ബാനയാണ്. കേവലം മാനുഷികമായ ഒരു പ്രസ്താവനയല്ല ഇത്. വിശുദ്ധ തോമസ് അക്വീനാസാണ് ഇങ്ങനെയൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
വിശുദ്ധന്റെ വാക്കുകള്‍ ഇപ്രകാരമാണ്. വിശുദ്ധ കുര്‍ബാന സ്‌നേഹത്തിന്റെ കൂദാശയാകുന്നു.ദൈവത്തിന് മനുഷ്യകുലത്തോട് കാണിക്കുവാന്‍ കഴിയുന്ന ഏറ്റവും വലിയ സ്‌നേഹത്തിന്റെ അടയാളം.
ആകയാല്‍ വിശുദ്ധ കുര്‍ബാനയെന്ന സമ്മാനം സ്‌നേഹത്തിന്റെ അടയാളമായി നമുക്ക് നല്കിയ ദൈവത്തിന് നമുക്ക് നന്ദി പറയാം. ആ സമ്മാനത്തിന്റെ വില മനസ്സിലാക്കി നമുക്ക് ജീവിക്കുകയും ചെയ്യാം