ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ആറു മാസത്തിനുള്ളില്‍ ഇന്ത്യയില്‍ അരങ്ങേറിയത് 158 ക്രൈസ്തവവിരുദ്ധ സംഭവങ്ങള്‍. ഇന്ത്യയിലെ 23 സ്‌റ്റേറ്റുകളില്‍ നിന്നാണ് ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 158 ല്‍ 130 സംഭവങ്ങളും ആള്‍ക്കൂട്ട ആക്രമണങ്ങളാണ്.
സമാധാനപൂര്‍വ്വം പ്രാര്‍ത്ഥനയ്ക്കായിസമ്മേളിച്ചിരുന്ന വീടുകളിലും ദേവാലയങ്ങളിലുമാണ് ആക്രമണങ്ങള്‍ നടന്നിരിക്കുന്നത്. യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറമാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
ഒരുവന് തന്റെ വിശ്വാസത്തില്‍ ജീവിക്കുക എന്നത് അപകടകരമായ ജീവിതമായി ഇന്ത്യയില്‍ മാറിക്കഴിഞ്ഞിരിക്കുന്നുവെന്നും 90 ശതമാനം കാര്യങ്ങളും ഇങ്ങനെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ഖേദകരമായ സംഗതി രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നുപോലും ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുമായി രംഗത്ത് വന്നിട്ടില്ല. 158 ല്‍ 24 സംഭവങ്ങള്‍ മാത്രമേ രജിസ്ട്രര്‍ ചെയ്തിട്ടുമുള്ളൂ. റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
ഈ ആക്രമണങ്ങളില്‍ 110 സ്ത്രീകള്‍ക്കും 89 കുട്ടികള്‍ക്കും പരിക്ക് പറ്റിയിട്ടുണ്ട്.