Tuesday, July 1, 2025
spot_img
More

    സാത്താന്‍ ഈ ലോകത്തിലുണ്ടെന്ന് ഓര്‍മ്മപ്പെടുത്തിയ ആള്‍ ഇതാ…

    ഇത് ഫാ. ഗബ്രിയേല്‍ അമോര്‍ത്ത്. കത്തോലിക്കാസഭയുടെ ഔ്‌ദ്യോഗിക ഭൂതോച്ചാടകന്‍. സാത്താന്റെ സാന്നിധ്യം ഈ ലോകത്തിലുണ്ടെന്ന് വര്‍ത്തമാനകാല ലോകത്തിന് വെളിപെടുത്തി കൊടുത്തതില്‍ മുമ്പന്‍. സോണി പിക്‌ച്ചേഴ്‌സ് ഫെബ്രുവരി 21 ന് ദ പോപ്പ്‌സ് എക്‌സോര്‍സിസ്റ്റ് എന്ന സിനിമയുടെ ട്രെയിലര്‍ റീലീസ് ചെയ്തിരുന്നു. ഫാ. അമോര്‍ത്തിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനംസ്വീകരിച്ചാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് പറയുന്നവരും ഇതിനോട് വിയോജിപ്പ് രേഖപ്പെടുത്തുന്നവരും ഉണ്ട്. അതെന്തായാലും ഫാ. അമോര്‍ത്തിനെക്കുറിച്ച് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

    ഇന്റര്‍നാഷനല്‍ ഏജന്‍സി ഓഫ് എക്‌സോര്‍സിസ്റ്റ് സ്ഥാപിച്ചത് ഫാ. ഗബ്രിയേല്‍ അമോര്‍ത്താണ്. 60 ാം വയസിലാണ് ഭൂതോച്ചാടകന്റെ ജോലി അദ്ദേഹം ഏറ്റെടുത്തത്. വൈദികനായതിന് 35 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു അത്. ആയിരകണക്കിന് ഭൂതോച്ചാടനങ്ങള്‍ അദ്ദേഹം ജീവിതകാലത്ത് നിര്‍വഹിച്ചിട്ടുണ്ട്. 30 വര്‍ഷം നീണ്ടുനിന്നതായിരുന്നു അദ്ദേഹത്തിന്റെ ഈ ശുശ്രൂഷ. കൃത്യമായിപറഞ്ഞാല്‍ 160,000 ഭൂതോച്ചാടനങ്ങള്‍ നടത്തിയെന്നാണ് അദ്ദേഹം തന്നെ പറയുന്നത്.

    91 ാം വയസിലാണ് ഫാ. അമോര്‍ത്ത മരണമടഞ്ഞത്. ഐഎസിനെക്കുറിച്ച് മുന്നറിയിപ്പ് നല്കിയതും ഫാ. അമോര്‍ത്താണ്. ഈ തീവ്രവാദസംഘടന സാത്താന്റേതാണെന്ന് അമോര്‍ത്ത് അഭിപ്രായപ്പെട്ടിട്ടുണ്ട്.

    രാഷ്ട്രീയത്തിലും സാത്താനുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ടാറ്റൂ ഉപയോഗിക്കുന്നത് ശരിയല്ലെന്നായിരുന്നു ഫാ.അമോര്‍ത്ത് പഠിപ്പിച്ചിരുന്നത്. സാത്താന്‍, ഭൂതോച്ചാടനം,തിന്മ എന്നിവയെക്കുറിച്ച് 20 ല്‍ അധികം കൃതികള്‍ ഫാ. അമോര്‍ത്ത് രചിച്ചിട്ടുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!