Saturday, December 7, 2024
spot_img
More

    നൈജീരിയ: സുവിശേഷപ്രഘോഷകന്റെ മകനെ കൊന്നു; ഭാര്യയെ തട്ടിക്കൊണ്ടുപോയി

    കാഡുന: നൈജീരിയായിലെ കാഡുനയില്‍ സുവിശേഷപ്രഘോഷകന്റെ മകനെ ഭീകരര്‍ കൊലപ്പെടുത്തി. ഭാര്യയെ തട്ടിക്കൊണ്ടുപോയി. ഭാര്യയെകൂടാതെ മൂന്നുപേരു കൂടി തട്ടിക്കൊണ്ടുപോകലിന് ഇരയായിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.

    എന്നാല്‍ ഈ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ കാഡുന പോലീസ് തയ്യാറായിട്ടില്ല പക്ഷേ കൊലപാതകവും തട്ടിക്കൊണ്ടുപോകലും നടന്നതായി പോലീസ് സമ്മതിച്ചു.

    ബോക്കോ ഹാരം പോലെയുള്ള തീവ്രവാദസംഘടനകളുടെ അഴിഞ്ഞാട്ടത്തിന് കടിഞ്ഞാണ്‍ ഇടാതെ കഴിയുകയാണ് ഭരണകൂടം. ദിവസം പ്രതിനിരവധി അക്രമവാര്‍ത്തകളാണ് ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.

    ക്രൈസ്തവര്‍ക്ക് നേരെയാണ് ഈ അക്രമങ്ങളെല്ലാം. 2023ലെ വേള്‍ഡ് വാച്ച് ലിസ്റ്റ് പ്രകാരം നൈജീരിയ ക്രൈസ്തവ മതപീഡനങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനത്താണ്. ക്രൈസ്തവ മതപീഡനം അനുഭവിക്കുന്ന 50 രാജ്യങ്ങളുടെ പട്ടികയിലും നൈജീരിയയുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!