ഇന്ന് യുവജനങ്ങള്‍ ഫാഷന്റെ ഭാഗമായി ചെയ്യുന്ന പ്രവൃത്തിയാണ് ടാറ്റൂ. ശരീരത്തിന്റെ വിവിധഭാഗങ്ങളില്‍ ടാറ്റു ചെയ്യുന്നവരുണ്ട്. എന്നാല്‍ ഇതൊരിക്കലും ക്രിസ്തീയമല്ലെന്നാണ് ഭൂതോച്ചാടകനായ ഫാ. ഗബ്രിയേല്‍ അമോര്‍ത്ത് പറയുന്നത്.
നിങ്ങളുടെ ശരീരം ദൈവത്തിന്റെ ആലയമാണ് എന്ന തിരുവചനത്തിന് വിരുദ്ധമാണ് ടാറ്റൂ ചെയ്യുന്നതെന്ന് അദ്ദേഹം വിശദീകരിക്കുന്നു. മാത്രവുമല്ല സാത്താനിക പ്രവൃത്തിയായും അദ്ദേഹം ഇതിനെ കാണുന്നു. അല്ലെങ്കില്‍തന്നെ നോക്കൂ, ടാറ്റൂ ചെയ്ത ശരീരമോ ശരീരഭാഗമോ കാണുമ്പോള്‍ നമുക്ക് അതൊരിക്കലും നല്ലകാര്യമായി തോന്നാറുണ്ടോ.
ശരീരത്തി്‌ന്റെ വിശുദ്ധി എന്തെല്ലാം കാര്യങ്ങളുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നത് എന്നുകൂടി ഈ വിശദീകരണം വ്യക്തമാക്കുന്നുണ്ട്.