ദിവസം തോറും കിടക്കാന്‍ പോകുന്നതിന് മുമ്പ് ആത്മശോധന നടത്തുന്നത് പുണ്യങ്ങളില്‍ വളരാനും ആത്മീയമായി ഉന്നതി പ്രാപിക്കാനും ഏറെ സഹായകരമാണ്. ഒരു ദിവസത്തെ മുഴുവന്‍ അപ്ഗ്രഥിക്കുകയാണ് ഇതിലൂടെ നാം ചെയ്യുന്നത്. നമ്മുടെ വേദനകള്‍ മാത്രമല്ല സന്തോഷങ്ങളും ഇതിലുണ്ടാവണം. ചെയ്ത നന്മകള്‍ മാത്രമല്ലചെയ്യാതെ പോയ നന്മകളും ഇവിടെ അനുസ്മരിക്കണം.
ആത്മശോധനയ്ക്ക് മൂന്നുതലങ്ങളുണ്ടെന്നാണ് ആത്മീയഗുരുക്കന്മാര്‍ പറയുന്നത്.
1 ദിവസത്തില്‍സംഭവിച്ച നല്ലകാര്യങ്ങള്‍ ഓര്‍മ്മിക്കുക. ദൈവത്തിന്റെ കരം അവയ്ക്ക് പിന്നിലുണ്ടായിരുന്നുവെന്ന് തിരിച്ചറിയുകയും ദൈവത്തിന് നന്ദി പറയുകയും ചെയ്യുക
2 ചെയ്യാന്‍ കഴിയാതെ പോയ നന്മകളെയോര്‍ത്ത് പശ്ചാത്തപിക്കുക,ദൈവത്തോട് മാപ്പ് ചോദിക്കുക
3 ക്രിസ്തുവിനോടുള്ള നമ്മുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുക. അവിടുത്തോടുള്ള നമ്മുടെ സ്‌നേഹം വീണ്ടും അറിയിക്കുക.