Monday, April 28, 2025
spot_img
More

    വിശുദ്ധ അന്തോണീസിന്റെ കയ്യില്‍ ഉണ്ണീശോ വന്നത് എങ്ങനെയാണെന്നറിയാമോ?

    വിശുദ്ധ അന്തോണിസിന്റെ ചിത്രം നമുക്കേറെ പരിചിതമാണ്. ഉണ്ണീശോയെ കൈയിലെടുത്തുപിടിച്ചു നില്ക്കുന്ന ചിത്രമാണ് അത്. എങ്ങനെയാണ് ഇത്തരമൊരു ചിത്രീകരണത്തിന്റെ പ്രസക്തിയെന്നോ ഇതിന്റെ പിന്നിലെ കഥയെന്നോ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ. വിശുദ്ധന്റെ ജീവചരിത്രത്തില്‍ രേഖപ്പെടുത്തിയതിന്‍ പ്രകാരം ആ സംഭവത്തിന്റെ പിന്നിലെ കഥ ഇങ്ങനെയാണ്.

    ക്യാമ്പോസാന്‍ പിയെറോയിലെ ടിസോ പ്രഭുവിന്റെ വീട്ടിലാണ്അന്നൊരു നാള്‍ അന്തോണീസ് വചനപ്രഘോഷണത്തിന് ശേഷം വിശ്രമിക്കാനെത്തിയത്. അന്നേ ദിവസം ഏറെ സമയംകഴിഞ്ഞിട്ടും അന്തോണീസിന്റെ മുറിയില്‍വെളിച്ചം അണയാതിരിക്കുന്നതുകണ്ടപ്പോള്‍ പ്രഭു ആലോചിച്ചു.എന്താണ് ഫാദര്‍ ആന്റണി ഉറങ്ങാത്തത്. അദ്ദേഹം എന്തു ചെയ്യുകയായിരിക്കും?

    പ്രഭു അന്തോണീസിന്റെ മുറിയില്‍ അന്വേഷിച്ചു ചെന്നപ്പോള്‍ കണ്ടത് അസാധാരണമായ ഒരു കാഴ്ചയായിരുന്നു. വിശുദ്ധന്റെ കൈകളില്‍ ദാ ഉണ്ണീശോ ഇരിക്കുന്നു, ഉണ്ണീശോയുടെ മുഖത്ത് പ്രസാദാത്മകമായ പുഞ്ചിരി. ഉണ്ണിശോ അന്തോണിസിന്റെ മാറോട് ചേര്‍ന്നിരിക്കുകയാണ്. അമ്മയുടെ മാറിടത്തില്‍ കുഞ്ഞെന്നതുപോലെ..

    മാത്രവുമല്ല ഉണ്ണീശോ അന്തോണീസിന്റെ താടി തടവിക്കൊണ്ടിരിക്കുകയുമാണ്. അവിശ്വസനീയമായ ഈ കാഴ്ചയെക്കുറിച്ച് പിറ്റേന്ന് പ്രഭൂ ചോദിച്ചപ്പോള്‍ ഇക്കാര്യം താന്‍ മരിക്കുന്നതുവരെ ആരോടും പറയരുതെന്നായിരുന്നു അന്തോണീസിന്റെ അഭ്യര്‍ത്ഥന. പ്രഭു അത് സമ്മതിച്ചു.

    വാക്കു കൊടുത്തതുപോലെ അന്തോണീസിന്റെ മരണശേഷം ഇക്കാര്യം പ്രഭു പുറംലോകത്തെ അറിയിച്ചു. ഈസംഭവത്തില്‍ നിന്നാണ് ഉണ്ണീശോയെ കൈയിലെടുത്തുപിടിച്ചിരിക്കുന്ന ഉണ്ണീശോയുടെ ചിത്രം പിറന്നത്.

    അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ അന്തോണീസേ ഞങ്ങളുടെ ജീവിതത്തിലും അവിടന്ന് അത്ഭുതംപ്രവര്‍ത്തിക്കണേ. ഞങ്ങളുടെ യാചനകള്‍ കൈക്കൊള്ളണമേ..

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!