Monday, June 16, 2025
spot_img
More

    സ്വര്‍ഗ്ഗത്തിലെ ആനന്ദത്തെക്കുറിച്ച് അറിയാമോ?

    എല്ലാവരുടെയും ആത്യന്തികമായ ലക്ഷ്യം സന്തോഷിക്കുക എന്നതാണ്. സന്തോഷിക്കാന്‍ വേണ്ടി ഏതറ്റംവരെ പോകാനും നമ്മള്‍ തയ്യാറാണ്. പക്ഷേ ഈ സന്തോഷങ്ങള്‍ക്കെല്ലാം ഒരു പ്രത്യേകതയുണ്ട്. നിശ്ചിതസമയംവരെ മാത്രമേ ആ സന്തോഷങ്ങള്‍ക്ക് ആയുസുള്ളൂ.ഒരു സിനിമ കാണുമ്പോള്‍ കിട്ടുന്ന സന്തോഷം ഉദാഹരണം.

    രണ്ടോ രണ്ടരയോ മൂന്നോ മണിക്കൂര്‍ മാത്രമേ ആ സന്തോഷം നിലനില്ക്കുന്നുള്ളൂ.നല്ല ഭക്ഷണം കഴിക്കുമ്പോള്‍ കിട്ടുന്ന സന്തോഷം അത് കഴിച്ചുതീരുന്നതുവരെ മാത്രം. ഭൂമിയിലെ എല്ലാ സന്തോഷങ്ങളുടെയും കാര്യവും ഇങ്ങനെതന്നെയാണ്.

    പക്ഷേ സ്വര്‍ഗ്ഗത്തിലെ സന്തോഷം ഇങ്ങനെയല്ല. അതൊരു ആനന്ദമാണ്. ശാശ്വതമായ ആനന്ദമാണ്. എന്താണ് ഈ സന്തോഷത്തിന്റെ പ്രത്യേകത എന്നല്ലേ? മാറ്റമില്ലാത്ത ആനന്ദമാണ് അത്. അവിടെ തിരഞ്ഞെടുക്കപ്പെട്ടവര്‍ മഹത്വത്തില്‍ സ്ഥിരപ്പെടുന്നു. അവര്‍ക്ക് ഭയമില്ല,ആശങ്കകളില്ല.. അവരുടെ സന്തോഷത്തിന് ഒരു കുറവുമില്ലാതെ നൂറ്റാണ്ടുകള്‍ കടന്നുപോകുന്നു. എന്നേയ്ക്കുമായാണ് അവര്‍ ഈ സന്തോഷം അനുഭവിക്കുന്നത്.

    ആയിരമായിരം നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും ഈ സന്തോഷം അവരില്‍ നിന്ന് തിരികെയെടുക്കപ്പെടുന്നില്ല. എന്നേക്കുമുള്ള ആനന്ദം.. സമയത്തിന്റെ തടവുകാരല്ല സ്വര്‍ഗ്ഗത്തിലെത്തിച്ചേരുന്നവര്‍, അവര്‍ക്ക് ഭൂതകാലമില്ല. ദൈവത്തോടൊന്നിച്ചുള്ള അവരുടെ ജീവിതത്തില്‍ ഭൂതവും ഭാവിയുമില്ല. അവര്‍ വര്‍ത്തമാനത്തില്‍ നിത്യമായി ഉറപ്പിക്കപ്പെട്ടിരിക്കുന്നു.

    ദൈവമേ സ്വര്‍ഗ്ഗ്ത്തിലെ ഈ ആനന്ദത്തില്‍ എന്നെയും പങ്കുകാരനാക്കണമേ. എ്‌ന്റെ യോഗ്യതയല്ല നിന്റെ കൃപയെന്നെ അതില്‍ അവകാശിയാക്കിമാറ്റട്ടെ.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!