ഇടവകകളില്‍ വാര്‍ഷിക ധ്യാനം നടത്താറുണ്ട്. വൈദികരും സന്യസ്തരുമെല്ലാം വാര്‍ഷികധ്യാനങ്ങളില്‍ പങ്കെടുക്കാറുണ്ട്. എന്തിന് മാര്‍പാപ്പ പോലും ധ്യാനങ്ങളില്‍ സംബന്ധിക്കുന്നതായി നമുക്കറിയാം.വ്യക്തിപരമായി നമ്മളും വാര്‍ഷികധ്യാനങ്ങളില്‍ പങ്കെടുക്കാറുണ്ട്. എന്നാല്‍ എന്തിനാണ് വാര്‍ഷികധ്യാനങ്ങളില്‍ പങ്കെടുക്കുന്നത് എന്ന് ചോദിച്ചാല്‍ കൃത്യമായ ഉത്തരം പലര്ക്കും ഉണ്ടായിരിക്കണമെന്നില്ല.
വാര്‍ഷികധ്യാനങ്ങള്‍ അനുദിനജീവിതവ്യാപാരങ്ങളില്‍ നിന്ന് മാറിനില്ക്കാനുള്ള അവസരമാണ്. പലപ്പോഴും നമുക്ക് തിരക്കുപിടിച്ച ജീവിതത്തില്‍ ദൈവത്തോട് ചേര്‍ന്നിരിക്കാനോ അവിടുത്തെ സ്വരം കേള്‍ക്കാനോ സമയം കിട്ടാറില്ല. മനസ്സും കാണില്ല. ഇത്തരമൊരു അവസരത്തില്‍ ബോധപൂര്‍വ്വം മാറിനില്ക്കുക. ദൈവത്തെ കണ്ടെത്താനുള്ള അവസരങ്ങളായി ഇവയെ മാറ്റുക. ആത്മീയമായ ഊര്‍ജ്ജം കൈവരിക്കുക. പ്രലോഭനങ്ങളെ ചെറുക്കാനും ലോകത്തെ പുതിയൊരു കാഴ്ചപ്പാടോടെ കാണാനും വാര്‍ഷികധ്യാനങ്ങള്‍ ഏറെ സഹായിക്കുന്നു. സ്വന്തം ഐഡന്ററ്റി മനസ്സിലാക്കാനും ഈ അവസരം പ്രയോജനപ്പെടുന്നു.
വാര്‍ഷിക ധ്യാനത്തില്‍ വെറുതെ പങ്കെടുത്തതുകൊണ്ട് ഈ നേട്ടങ്ങളൊന്നും ലഭിക്കുകയില്ല. മറിച്ച് ആത്മാര്‍ത്ഥമായി, ദൈവസ്‌നേഹത്തില്‍ അധിഷ്ഠിതമായി പങ്കെടുക്കുക. തീര്‍ച്ചയായും ദൈവം നമ്മുടെ ജീവിതത്തില്‍ ഇടപെടും. അതുകൊണ്ട് ആത്മീയമായിവളരാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും സംബന്ധിച്ച് വാര്‍ഷികധ്യാനം വളരെ പ്രധാനപ്പെട്ടതാണ്.