വാഷിംങ് ടണ്‍: സൗദിയില്‍ 19 വര്‍ഷം തടവുശിക്ഷ വിധിക്കപ്പെട്ട അമേരിക്കന്‍ പൗരന്‍ ഒടുവില്‍ മോചിതനായി. സാദ് ഇബ്രാഹിം അല്‍മാദി എന്ന 72 കാരനാണ് മോചിതനായിരിക്കുന്നത്. ഇദ്ദേഹത്തിന്റെ മകനാണ് മോചനവിവരം പങ്കുവച്ചത്. 2021 ലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 2018 ല്‍ യെമനില്‍ നടന്ന യുദ്ധത്തില്‍ കൊല്ലപ്പെട്ട പത്രപ്രവര്‍ത്തകന്‍ ജമാലിനെക്കുറിച്ചുള്ള ട്വീറ്റാണ് അറസ്റ്റിലേക്ക് വഴിതെളിച്ചത്. രാജ്യത്തെ ഭരണാധികാരികളെ ഇതിന്റെ പേരില്‍ അദ്ദേഹം വിമര്‍ശിച്ചിരുന്നു. ഇതാണ് സൗദിയെ പ്രകോപിപ്പിച്ചത്.
പതിനാറ് വര്‍ഷം ആദ്യം ജയില്‍ശിക്ഷ വിധിച്ചുവെങ്കിലും കഴിഞ്ഞ മാസം അത് 19 വര്‍ഷമായി നീട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി മോചനം നടന്നിരിക്കുന്നത്. റിയാദിലെ വീട്ടിലാണ് പിതാവെന്നും രാജ്യം വിട്ടുപോകാനാവില്ലെന്നും മകന്‍ അറിയിച്ചു. മോചനവാര്‍ത്ത സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സ്വാഗതം ചെയ്തുവെങ്കിലും സ്വകാര്യനിയമം പാലിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സൗദി അധികാരികള്‍ ഈ വാര്‍ത്തയെക്കുറിച്ച് പ്രതികരണം രേഖപ്പെടുത്തിയിട്ടില്ല.