പൂനെ: പൂനെ രൂപതയുടെ പുതിയ ഇടയനായി ബിഷപ് ജോണ്‍ റോഡ്രീഗസിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ബിഷപ് തോമസ് ദാബ്രെ വിരമിച്ചതിനെതുടര്‍ന്നാണ് പുതിയ നിയമനം. നിലവില്‍ ബോംബെ അതിരൂപതയുടെ സഹായമെത്രാനായി സേവനം ചെയ്തുവരികയായിരുന്നു.
ബിഷപ് തോമസ് ദാമ്പ്രെ പ്രായപരിധിയെ തുടര്‍ന്ന് രാജിവയ്ക്കുകയായിരുന്നു. 1967 ലാണ് നിയുക്ത മെത്രാന്‍ ജനിച്ചത്. 1998 ല്‍ പുരോഹിതനായി, 2013 ജൂണ്‍ 29 ന് ബോംബെയുടെ സഹായമെത്രാനായി.