മോറെന: മധ്യപ്രദേശില്‍ കത്തോലിക്കാ സ്‌കൂള്‍ അടച്ചുപൂട്ടുകയും പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു സെന്റ് മേരീസ് സ്‌കൂളാണ് അടച്ചുപൂട്ടലിന് വിധേയമായത്. ഫാ. ഡിയോണ്‍സിയസ്ിനെയാണ് അറസ്റ്റ് ചെയ്തത്. കളക്ടറുടെ ഉത്തരവ് പ്രകാരമാണ് സ്‌കൂള്‍പൂട്ടിയത്.
ഡിസ്ട്രിക് എഡ്യൂക്കേഷന്‍ ഓഫീസറും പോലീസും സ്‌റ്റേറ്റ് ചൈല്‍്ഡ് പ്രൊട്ടക്ഷന്‍ കമ്മീഷനും ചേര്‍ന്ന് സ്‌കൂളില്‍ നടത്തിയ അപ്രതീക്ഷിത ഇന്‍സ്‌പെക്ഷനെ തുടര്‍ന്നാണ് ഇതെല്ലാം സംഭവിച്ചത്. ഇന്‍സ്‌പെക്ഷന് നേതൃത്വം നല്കിയ നിവേദിത ശര്‍മ്മയുടെ പരാതിയെ തുടര്‍ന്നാണ് സ്‌കൂള്‍പൂട്ടിയതെന്ന് കളക്ടര്‍പ്രതികരിച്ചു.
മതപരിവര്‍ത്തനത്തിന് ഉപയോഗിക്കുന്നതരം ചില ലീഫ് ലെറ്റുകള്‍ വൈദികന്റെ റൂമില്‍ നിന്ന് കിട്ടിയതായി ഇവര്‍ ആരോപിക്കുന്നു. ഗ്വാളിയര്‍ ആന്റ് മോറെന രൂപതയുടെ കീഴിലുള്ളതാണ് സ്‌കൂള്‍, ഭോപ്പാലില്‍ നിന്ന് 470കിലോമീറ്റര്‍ അകലെയാണ് സ്‌കൂള്‍.
മെത്രാനോ മറ്റ് രൂപതാവൃത്തങ്ങളോ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.