Thursday, November 21, 2024
spot_img
More

    ഞായറാഴ്ച കുര്‍ബാനയില്‍ പങ്കെടുക്കുന്ന കൊറിയന്‍ യുവജനങ്ങളുടെ എണ്ണം താഴോട്ട്

    സൗത്ത് കൊറിയ: സൗത്ത് കൊറിയയിലെ യുവജനങ്ങള്‍ ആത്മീയകാര്യങ്ങളില്‍ വളരെ പുറകിലാണെന്ന് സര്‍വ്വേ. കോവിഡ് ഏല്പിച്ച ആത്മീയആഘാതത്തില്‍ നിന്ന് ഇനിയും കൊരിയന്‍ യുവജനങ്ങള്‍മ ുക്തരായിട്ടില്ലെന്നാണ് സര്‍വ്വേ ഫലം വ്യക്തമാക്കുന്നത്.

    കോവിഡിന് മുമ്പ് ഞായറാഴ്ചകളിലെ വിശുദ്ധ കുര്‍ബാനകളില്‍ പങ്കെടുത്തിരുന്നത് 53.2 ശതമാനം യുവജനങ്ങളായിരുന്നു. ഇപ്പോഴത് 36.1 ശതമാനമാണ്. 17 ശതമാന കുറവാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. 19 വയസിന് മേല്‍ പ്രായമുള്ള ആയിരത്തിലധികം യുവജനങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേഫലമാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കൊറിയന്‍ കാത്തലിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയട്ടും കാത്തലിക് ബിഷപ്്‌സ് കോണ്‍ഫ്രന്‍സും ചേര്‍ന്നാണ് സര്‍വ്വേ സംഘടിപ്പിച്ചത്.

    വിശ്വാസജീവിതത്തിന് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നത് പ്രധാനപ്പെട്ട കാര്യമല്ലെന്നാണ് യുവജനങ്ങളുടെ അഭിപ്രായം. അമ്പതിന് മേല്‍ പ്രായമുള്ള 58.8 ശതമാനം കത്തോലിക്കര്‍ ഞായറാഴ്ചകളില്‍ കുര്‍ബാനകളില്‍ പങ്കെടുക്കുന്നതേയില്ല. കോവിഡിന് ശേഷം 13.6 ശതമാനം കത്തോലിക്കര്‍ മാത്രമേ തുടര്‍ച്ചയായി ഞായറാഴ്ച കുര്‍്ബാനകളില്‍ പങ്കെടുക്കുന്നുള്ളൂ.

    വൈദികരുടെയും സെമിനാരിവിദ്യാര്‍ത്ഥികളുടെയും എണ്ണത്തിലും വന്‍കുറവാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

    എന്നാല്‍ കത്തോലിക്കരുടെ എണ്ണത്തില്‍ വര്‍ദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും ചില രേഖകള്‍ വ്യക്തമാക്കുന്നു.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!