പഞ്ചക്ഷതധാരിയായ വിശുദ്ധ പാദ്രെ പിയോയെക്കുറി്ച്ച് നമുക്കറിയാം. അനിതരസാധാരണമായ പലസിദ്ധികളും ദൈവം അദ്ദേഹത്തിന് നല്കിയിരുന്നു. അതിലൊന്നായിരുന്നു ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ കാണാനുള്ള കഴിവ്.
ഇരുപതാം വയസു മുതല്‍ ജീവിതാന്ത്യംവരെ ഇത്തരത്തിലുള്ള പല കഴിവുകളും പാദ്രെ പിയോയ്ക്കുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. വിശുദ്ധനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരാളുടെ പിതാവ് രോഗിയായി കഴിയവെ മരണമടഞ്ഞു.
പിതാവിന്റെ ആത്മസ്ഥിതിയെക്കുറിച്ച് ആശങ്കാകുലനായ മകന്‍ , പാദ്രേപിയോയോട് ചോദിച്ചു എന്റെ പിതാവ് ഇപ്പോള്‍ സ്വര്‍ഗ്ഗത്തിലാണോ.
എന്നാല്‍ ശുദ്ധീകരണസ്ഥലത്താണ് ആ ആത്മാവുള്ളതെന്ന് വിശുദ്ധന്‍ വ്യക്തമാക്കി. തുടര്‍ന്ന് ഗ്രിഗോറിയന്‍ കുര്‍ബാന ചൊല്ലി കുടുംബാംഗങ്ങള്‍ പരേതന്റ ആത്മശാന്തിക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. പിന്നീട് മാസങ്ങള്‍ക്ക് ശേഷം വിശുദ്ധന്‍ ഈ മകനോട് പറഞ്ഞുവത്രെ ഇപ്പോള്‍ നിങ്ങളുടെ പിതാവ് സുരക്ഷിതനാണ്.
ന ിങ്ങളുടെ പ്രാര്‍ത്ഥനകള്‍ നിങ്ങളുടെ പിതാവിനെ ശുദ്ധീകരണസ്ഥലത്ത് നിന്ന് മോചിപ്പിച്ചു. അദ്ദേഹം ഇപ്പോള്‍ സ്വര്‍ഗ്ഗത്തിലാണ്.ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ മോചനത്തിന് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.