ഇന്ന് കൊഴുക്കട്ട ശനിയുടെ ആചരണത്തിലൂടെ നാം കടന്നുപോകുകയാണ്. എന്താണ് ഈ കൊഴുക്കട്ട ശനിയുടെ ആചരണത്തിന് പിന്നിലൊരു കഥയുണ്ട്. ആ കഥയാണ് ഇവിടെ പറയാന്‍ പോകുന്നത്.
പെസഹായ്ക്ക് ആറു ദിവസം മുമ്പ് ജറുസലേമിലേക്കുള്ള യാത്രയ്ക്കിടയില്‍ ഈശോ ലാസറിന്റെ ഭവനത്തിലെത്തി. അപ്പോള്‍ ലാസറിന്റെ സഹോദരിയായ മര്‍ത്തയും മറിയവും തിടുക്കത്തില്‍ ഈശോയ്ക്ക് വിരുന്നുനല്കി. മാവു കുഴച്ചുണ്ടാക്കിയ വിഭവമായിരുന്നു ഇത്. പെസഹായ്ക്ക് മുമ്പ് ഈശോ കഴിച്ച അവസാനത്തെ വിരുന്നായിരുന്നു ഇത്. ഈ വിരുന്നിന്റെ സ്മരണയ്ക്കായിട്ടാണ് കൊഴുക്കട്ടയുണ്ടാക്കുന്നതും ഈ ആചരണത്തിന് കൊഴുക്കട്ട ശനിയെന്ന പേരുവന്നതും.
പരമ്പരാഗതമായ രീതിയില്‍ അരിപ്പൊടികൊണ്ടാണ് നമ്മള്‍ കൊഴുക്കട്ട ഉണ്ടാക്കി കൊഴുക്കട്ട ശനി ആചരിക്കുന്നത്.