Saturday, March 22, 2025
spot_img
More

    മരിയഭക്തര്‍ക്ക് അനുഗ്രഹദായകമായി വിമലഹൃദയ സമര്‍പ്പണവും വിമലഹൃദയ ജപമാലയും


    വളരെ എളുപ്പത്തില്‍ ചൊല്ലാവുന്ന വിമലഹൃദയ സമര്‍പ്പണത്തിന്റെയും വിമലഹൃദയ ജപമാലയുടെയും പ്രാര്‍ത്ഥനകള്‍ ഇതിനകം മരിയഭക്തരുടെ പ്രിയപ്പെട്ട പ്രാര്‍ത്ഥനകളിലൊന്നായി മാറിയിരിക്കുന്നു. മരിയന്‍ പത്രത്തില്‍ പ്രസിദ്ധീകരിച്ച ഈ പ്രാര്‍ത്ഥന ഇതുവരെ ആയിരക്കണക്കിന് ആളുകള്‍ ചൊല്ലുകയും നൂറു കണക്കിന് ആളുകള്‍ പ്രിന്‍റെടുത്ത് മറ്റുള്ളവര്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു. ഈ പ്രാര്‍ത്ഥനയിലൂടെ നേടിയെടുത്ത ആത്മീയവും ഭൗതികവുമായ നന്മകളെക്കുറിച്ചും പലരും ഇതിനകം ഫോണിലൂടെയും ഈമെയിലിലൂടെയും സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്.


    വിമലഹൃദയ സമര്‍പ്പണം പൊതുവെ ദൈര്‍ഘ്യമേറിയതാണ്. തുടര്‍ച്ചയായി 33 ദിവസം ചൊല്ലേണ്ടതുമാണ്. പക്ഷേ തിരക്കുപിടിച്ച ആധുനികലോകത്തില്‍ അത്രയും സമയം കണ്ടെത്തുക എന്നത് പ്രായോഗികമായി ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് ഈ വിമലഹൃദയ സമര്‍പ്പണ പ്രാര്‍ത്ഥനയുടെ പ്രസക്തി വര്‍ദ്ധിച്ചിരിക്കുന്നത്. ഇതിന്റെ പ്രത്യേകത വളരെ ചുരുങ്ങിയ സമയം കൊണ്ട് ചൊല്ലിത്തീര്‍ക്കാവുന്നതും ഒരൊറ്റദിവസം മാത്രം ചൊല്ലിയാല്‍ മുഴുവന്‍ ഫലവും ലഭിക്കും എന്നതുമാണ്. ഒരിക്കല്‍ ചൊല്ലിയാല്‍ പോലും ജീവിതാവസാനം വരെ മാതാവിന്റെ സംരക്ഷണവും സ്‌നേഹവും ലഭിക്കാന്‍ ഈ പ്രാര്‍ത്ഥനയിലൂടെ നാം യോഗ്യത നേടുന്നു.



    മാതാവിന് നാം സ്വയം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നുവെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഈ പ്രാര്‍ത്ഥനയുടെ ആവര്‍ത്തനത്തിലൂടെ ചെയ്യുന്നത്. ഇനി ജീവിതത്തില്‍ രണ്ടാമതൊരു വട്ടം പ്രാര്‍ത്ഥിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അമ്മയുടെ വിമലഹൃദയത്തില്‍ നിന്ന് നാം അകന്നുപോകുന്നില്ല.

    വിമലഹൃദയ സമര്‍പ്പണം നിലവിലുണ്ടായിരുന്നുവെങ്കിലും വിമലഹൃദയ ജപമാല ആദ്യമായിട്ടാണ് തയ്യാറാക്കിയിരിക്കുന്നത്. ദിവസം ഒരു രഹസ്യം മാത്രമായിട്ടുപോലും നമുക്ക് ചൊല്ലാനാവും. ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ ബിഷപ് മാർ ജോസഫ്‌ സ്രാമ്പിക്കൽ ആണ് ✝IMPRIMATUR നൽകി ഈ പ്രാർത്ഥനയെ സഭയുടെ ഔദ്യോഗിക പ്രാർഥനകളുടെ കൂടെ ചേർത്ത് അനുഗ്രഹിച്ചിരിക്കുന്നത്.

    കൂടുതല്‍ വിവരങ്ങള്‍ക്ക് 0044 780 950 2804( mobile)0044 139 275 8112(office) എന്നീ നന്പറുകളില്‍ ബന്ധപ്പെടുക.

    വിമലഹൃദയ സമര്‍പ്പണത്തിന്‍റെയും വിമലഹൃദയ ജപമാലയുടെയും പ്രിന്‍റ് കിട്ടാനും അത് പ്രാര്‍ത്ഥിക്കുന്നതിനും ചുവടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

    വിമലഹൃദയ സമര്‍പ്പണവും വിമലഹൃദയ ജപമാലയും
    CLICK HERE >> http://marianpathram.com/prayers/



    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!