ലോസ് ആഞ്ചല്‍സ്: ലോകപ്രശസ്തമായ പാഷന്‍ ഓഫ് ദ ക്രൈസ്റ്റില്‍ യോഹന്നാനായി അഭിനയിച്ച നടന്‍ ക്രിസ്‌റ്റോ ജിവ്‌കോവ് അന്തരിച്ചു. 48 വയസായിരുന്നു. ബള്‍ഗേറിയായില്‍ 1975 ഫെബ്രുവരി 18 നായിരുന്നു ജനനം ബള്‍ഗേറിയന്‍ ഫിലിം അക്കാദമിയില്‍ നിന്ന് ഫിലിം ഡയറക്ഷനലിലും തീയറ്ററിലും പരിശീലനം നേടിയിരുന്നു. ഏറെ നാളായി ശ്വാസകോശാര്‍ബുദവുമായുള്ള പോരാട്ടത്തിലായിരുന്നു.
ഐ വില്‍ മിസ് ഹിം. പാഷന്‍ ഓഫ് ദ ക്രൈസ്റ്റിന്റെ ഡയറക്ടര്‍ മെല്‍ ഗിബ്‌സണ്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. രോഗവുമായുള്ള പോരാട്ടത്തെക്കുറിച്ച് നന്നായി അറിയാമെന്നും ദൈവം അവിടുത്തെ നിത്യതയില്‍ ചേര്‍ക്കുമാറാകട്ടെയെന്നും അദ്ദേഹം പ്രാര്‍ത്ഥിച്ചു.
പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് സീക്വല്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ദു:ഖവെള്ളിയാഴ്ചയിലെ ഉച്ചകഴിഞ്ഞ് മൂന്നു മണി മുതല്‍ ഈസ്റ്റര്‍ ഞായര്‍വരെയുള്ള മൂന്നുദിവസങ്ങളുടെ കഥയാണ് പ്രസ്തുത ചിത്രം പറയുന്നത്.