മനുഷ്യനില്‍ നന്മയുണ്ട്. അതേ സമയം തിന്മയുമുണ്ട്. നന്മയിലേക്കെന്നതിനെക്കാള്‍ തിന്മയോടാണ് നമ്മുക്ക് ചായ് വ് കൂടുതല്‍. അതുകൊണ്ടാണ് ശാന്തതയ്ക്ക് പകരം കോപവും സൗമ്യതയ്ക്ക് പകരം ദേഷ്യവുംസ്‌നേഹത്തിന് പകരം വെറുപ്പും ക്ഷമയ്ക്ക് പകരം പ്രതികാരവും നാം കൊണ്ടുനടക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള പാപപ്രവണതകളെ നാം പ്രാര്‍ത്ഥനയുടെ ശക്തികൊണ്ട് ചെറുത്തുതോല്പിക്കേണ്ടതുണ്ട്. ഇതിന് സഹായകരമായ ഒരു പ്രാര്‍ത്ഥന സങ്കീര്‍ത്തനങ്ങള്‍ 141; 4 ല്‍ ഉണ്ട്.
എന്റെ ഹൃദയം തിന്മയിലേക്ക് ചായാന്‍ സമ്മതിക്കരുതേ. അക്രമികളോട് ചേര്‍ന്ന് ദു്ഷ്‌ക്കര്‍മ്മങ്ങളില്‍ മുഴുകാന്‍ എനിക്ക് ഇടയാകരുതേ. അവരുടെ ഇഷ്ടവിഭവങ്ങള്‍ രുചിക്കാന്‍ എനിക്ക് ഇടവരുത്തരുതേ!
ഈ സങ്കീര്‍ത്തനഭാഗം ഹൃദിസ്ഥമാക്കി നമുക്ക് എപ്പോഴും പ്രാര്‍ത്ഥിക്കാം.ഇത് തിന്മയില്‍ നിന്ന് അകന്നുനില്ക്കാന്‍ നമുക്ക് ശക്തിനല്കും.