Wednesday, October 16, 2024
spot_img
More

    ഗുഡ് ഫ്രൈഡേ എന്ന വാക്കിന് പിന്നില്‍…

    ദു:ഖവെളളിയെ ഗുഡ് ഫ്രൈഡേ എന്ന് വിളിക്കുന്നതിന്റെ പിന്നിലെ കാരണത്തെക്കുറി്ച്ച് പലര്‍ക്കും അറിയില്ല. നല്ല നാളെയെക്കുറിച്ച് ഈ ലോകത്തിലെ പരിമിതമായ ജീവിതത്തിന് അപ്പുറമുള്ള ഒരു ജീവിതത്തെക്കുറിച്ച് നമുക്ക് പ്രത്യാശയും സന്തോഷവും നല്കുന്ന ദിനമായതുകൊണ്ടാണ് പാശ്ചാത്യര്‍ ഈ ദിവസത്തെ ഗുഡ് ഫ്രൈഡേ എന്ന് വിളിച്ചത്.

    ഗോഡ് ഫ്രൈഡേയാണ് ഗുഡ് ഫ്രൈഡേ ആയതെന്നും ഒരു കഥയുണ്ട്. റോമന്‍ ഭാഷയില്‍ ഹോളി ഫ്രൈഡേയെന്നും ഗ്രീക്കില്‍ ദി ഹോളി ആന്റ് ഗ്രേറ്റ് ഫ്രൈഡേ എന്നുമാണ് ഈ ദിവസം അറിയപ്പെടുന്നത്. ഗുഡ് ഫ്രൈഡേ എന്ന വാ്ക്ക് ആദ്യമായി ഉപയോഗിച്ചത് 1290 മുതല്ക്കാണെന്നാണ് ചരിത്രം.

    കുരിശുമരണത്തിലൂടെ സകലലോകത്തിലെയും മനുഷ്യരുടെ പാപങ്ങള്‍ കഴുകിക്കള്ഞ്ഞ് നമ്മളും വരാനിരിക്കുന്ന തലമുറയ്ക്കും എല്ലാമായി ക്രിസ്തു സ്വര്‍ഗ്ഗരാജ്യം നേടിത്തന്ന ദിവസമാണ് ദു:ഖവെള്ളി. അതുകൊണ്ട് പ്രത്യാശയുടെ, രക്ഷയുടെ സുദിനമാണ് ഇന്ന്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!