Thursday, November 21, 2024
spot_img
More

    ദൈവകരുണ സ്വീകരിക്കാന്‍ എങ്ങനെ ഒരുങ്ങണം: ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍

    കരുണയുടെ സമയത്ത് നമ്മള്‍ ചോദിക്കുന്നതെല്ലാം കര്‍ത്താവ് തരും. ക്ലോക്കില്‍ മൂന്നുമണി അടിക്കുമ്പോഴെല്ലാം അതില്‍ നീ പൂര്‍ണ്ണമായി മുഴുകി ലോകം മുഴുവനും വേണ്ടികഠിന പാപികള്‍ക്കുവേണ്ടി കരുണ യാചിക്കുക എന്നാണ് ഈശോ ഫൗസ്റ്റീനയോട് പറഞ്ഞിരിക്കുന്നത്.

    ഈ നിമിഷമാണ്, ഈ മണിക്കൂറിലാണ് പാപികള്‍ക്കുവേണ്ടിയുള്ള കൃപയുടെ വാതില്‍ തുറക്കപ്പെട്ടത്. ഈ മണിക്കൂറില്‍ നിനക്കും മറ്റുള്ളവര്‍ക്കും വേണ്ടി നീ ചോദിക്കുന്നതെല്ലാം ലഭിക്കും. നീതിയുടെ മേല്‍ കരുണ വിജയം വരിച്ച സമയമാണ് ഇത്. അതുകൊണ്ട് മൂന്നു മണിസമയമാകുമ്പോള്‍ അത് വെളുപ്പിനായാലും ശരി ഉച്ചകഴിഞ്ഞായാലും ശരി കരുണയെക്കുറിച്ച് ധ്യാനിക്കുകയും കരുണയുടെ പ്രാര്‍ത്ഥന ചൊല്ലി നമുക്കും മറ്റുളളവര്‍ക്കും വേണ്ടി കരുണ ചോദിക്കുക.

    എവിടെയായിരുന്നാലും നമുക്ക് ഇങ്ങനെ പ്രാര്‍ത്ഥിക്കാന്‍ കഴിയും. അതുപോലെ തന്നെ മൂ്ന്നു മണി ,സമയത്ത് കുരിശിന്റെ വഴി നടത്താനും ഈശോ നിര്‍ദ്ദേശിക്കുന്നുണ്ട്. ഇത് സാധ്യമല്ലെങ്കില്‍ പരിശുദ്ധകുര്‍ബാനയ്ക്ക് മുമ്പില്‍ ആയിരിക്കാന്‍ ശ്രമിക്കുക. ഇതൊന്നും സാധ്യമല്ലെങ്കില്‍ ദൈവകരുണയെക്കുറിച്ച് ധ്യാനിക്കുക. ആരാധിക്കുക. ദൈവകരുണ ധ്യാനിച്ച് ദൈവകൃപ സ്വീകരിക്കാനായി ദൈവം തന്നിരിക്കുന്ന സമയമാണ് ഈ വര്‍ഷത്തിലെ ഏപ്രില്‍ 16.

    ദൈവകരുണയുടെ നൊവേന സമാപിക്കുന്ന ദിവസമാണ് അന്നേ ദിവസം. ആ കരുണ സ്വീകരിക്കുന്നതിനായി നാം കുമ്പസാരിച്ച് പാപങ്ങള്‍ ഏറ്റുപറഞ്ഞ്,പൂര്‍ണ്ണകുമ്പസാരം നടത്തി അനുതപിക്കണം. പെസഹാവ്യാഴാഴ്ച വിശുദ്ധ കുര്‍ബാന സ്വീകരിച്ച ദു:ഖവെളളിയാഴ്ച കുരിശിന്റെ വഴിയില്‍ പങ്കെടുക്കണം.

    അതിന് ശേഷം വൈകുന്നേരം മുതല്‍ ദൈവകരുണയുടെ നൊവേന ചൊല്ലി പ്രാര്‍ത്ഥിക്കുക.16 ാം തീയതി വരെ നൊവേന ചൊല്ലുക. ഇനിഏതെങ്കിലും കാരണത്താല്‍ ഈ നൊവേന കൈവശമില്ലാത്തവര്‍ കരുണയുടെ ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചാലും മതി.

    ഇങ്ങനെ കുമ്പസാരിച്ചൊരുങ്ങി അനുതപിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിച്ച, ഭയഭക്തി ബഹുമാനത്തോടെ ദൈവകരുണയുടെ നൊവേന ചൊല്ലി പ്രാര്‍ത്ഥിച്ചാല്‍ നമ്മുടെ ഇതുവരെയുളള പാപങ്ങളും പാപത്തിന്റെ കടങ്ങളും ദൈവം തുടച്ചുമാറ്റിത്തരും. അങ്ങനെ നമ്മള്‍ വിശുദ്ധനും വിശുദ്ധയുമായി മാറും.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!