Saturday, February 15, 2025
spot_img
More

    മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ഉറപ്പ്

    ഇസ്ലാമബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വാക്കുകള്‍ ഏറെ പ്രോത്സാഹനാജനകവും ആശ്വാസദായകവുമാണെന്ന് ബിഷപ് സാംസണ്‍ ഷുകാര്‍ദിന്‍ ഓഎഫ്എം. അദ്ദേഹത്തിന്റെ വാക്കുകള്‍ മതന്യൂനപക്ഷങ്ങള്‍ക്ക് ജീവിക്കാന്‍ ഏറെ പ്രതീക്ഷയും ആശ്വാസവും നല്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

    ന്യൂനപക്ഷ ദിനാചരണം മുന്‍കൂറായി ആചരിച്ച വേളയിലാണ് ഇമ്രാന്‍ഖാന്‍ മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്ന കാര്യം അറിയിച്ചത്. മതന്യൂനപക്ഷങ്ങള്‍ക്ക് അടിസ്ഥാന ആവശ്യങ്ങളും സ്വാതന്ത്ര്യവും അവകാശങ്ങളും നീതിയും നിഷേധിക്കുകയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഓഗസ്റ്റ് പതിനൊന്നിനാണ് ന്യൂനപക്ഷദിനാചരണം എങ്കിലൂം ജൂലൈ 29 ന് മുന്‍കൂറായി ദിനാചരണം നടത്തുകയായിരുന്നു.

    ഞങ്ങള്‍ ജനിച്ചതും വളര്‍ന്നതും പാക്കിസ്ഥാനികളായിട്ടാണ്. പക്ഷേ ഞങ്ങള്‍ക്ക് ഇന്നുവരെ തുല്യാവകാശം ലഭിച്ചിട്ടില്ല. അതൊരു സങ്കടകരമായ യാഥാര്‍ത്ഥ്യമാണ്. ബിഷപ് സാംസണ്‍ പറഞ്ഞു.

    ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ വാക്കുകളെ സഭ സ്വാഗതം ചെയ്തത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!