പ്രാര്‍ത്ഥിക്കുമ്പോള്‍ എന്താണ് ഓര്‍മ്മിക്കേണ്ടത്? പ്രാര്‍ത്ഥനാവിഷയങ്ങള്‍ അല്ലേ. അതെ തീര്‍ച്ചയായും പ്രാര്‍ത്ഥനാവിഷയങ്ങള്‍,നിയോഗങ്ങള്‍ എല്ലാം നാം പ്രാര്‍ത്ഥിക്കുമ്പോള്‍ ഓര്‌ക്കേണ്ടതാണ്. എന്നാല്‍ അതോടൊപ്പം മറ്റ ് ചില കാര്യങ്ങള്‍ കൂടി നാം ഓര്‍മ്മിക്കേണ്ടതുണ്ട്.
നമുക്ക് ആരോടെങ്കിലും ദേഷ്യമുണ്ടോ. മാരകപാപത്തിന്റെ തടവറയിലാണോ നമ്മള്‍.. ഇങ്ങനെ ചില കാര്യങ്ങള്‍ നാംപ്രാര്‍ത്ഥനയ്ക്ക് മുമ്പ് വിശകലനം ചെയ്യേണ്ടതുണ്ട്. കൂടാതെ കൊളോ 4:12 മറ്റൊരു കാര്യം കൂടി നമ്മോട് പറയുന്നുണ്ട്.
ദൈവതിരുമുമ്പില്‍ നിങ്ങള്‍ പൂര്‍ണ്ണമായി ആശ്രയിക്കുന്നതിനും പക്വമതികളായി നിലനില്ക്കുന്നതിനും വേണ്ടി അവന്‍ തന്റെ പ്രാര്‍ത്ഥനകളില്‍ താല്പര്യപൂര്‍വ്വം നിങ്ങളെ അനുസ്മരിക്കുന്നതാണ് എന്നതാണ് ഈ വചനഭാഗം.
പ്രാര്‍ത്ഥിക്കുമ്പോള്‍ നമുക്ക് ദൈവതിരുമുമ്പില്‍ പൂര്‍ണ്ണമായി ആശ്രയിക്കാന്‍ കഴിയുന്നുണ്ടോയെന്ന് ഓര്‍മ്മിക്കണം. പക്വമതിയായി നിലനില്ക്കാന്‍ കഴിയുന്നുണ്ടോയെന്നും ഓര്‍മ്മിക്കണം,
പ്രാര്‍ത്ഥിക്കുന്നതിന് താല്പര്യമുണ്ടോയെന്നതാണ് മറ്റൊരു ചിന്ത. നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ എത്രത്തോളം താല്പര്യമുണ്ടോ അത്രയുംതാല്പര്യം മറ്റൊരാള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോഴും നമ്മിലുണ്ടോയെന്നും കണ്ടെത്തുക.