വിശുദ്ധ ജെമ്മ ഗല്‍ഗാനയാണ് ദു:ഖശനിയാഴ്ച സ്വര്‍ഗ്ഗപ്രാപ്തയായ വിശുദ്ധ. കാവല്‍മാലാഖയില്‍ നിന്നും പരിശുദ്ധകന്യാമറിയത്തില്‍ നിന്നും ദര്‍ശനങ്ങള്‍ കിട്ടിയ വ്യക്തിയായിരുന്നു ജെമ്മ. ഈശോയുടെ തിരുമുറിവുകളും വിശുദ്ധയ്ക്ക് ലഭിച്ചിട്ടുണ്ട്.
1878 മാര്‍ച്ച് 12 നായിരുന്നു ജനനം. ജെമ്മയുടെ കൗമാരത്തില്‍ തന്നെ അവള്‍ക്ക് മാതാപിതാക്കന്മാരെ നഷ്ടമായി. മറ്റുള്ളവര്‍ പലപ്പോഴും അവളുടെ പ്രാര്‍ത്ഥനാജീവിതത്തെ പരിഹാസ്യവിഷയവും ചോദ്യചിഹ്നവുമാക്കിയിരുന്നു.
ഒരു കന്യാസ്ത്രീയായി ദൈവത്തിന് ജീവിതം സമര്‍പ്പിക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ അനാരോഗ്യം കണക്കിലെടുത്ത് മഠാധികൃതര്‍ അവള്‍ക്ക്പ്രവേശനം നല്കിയില്ല. പിന്നീട് വിശുദ്ധ മാര്‍ഗരറ്റ് മേരി അലോക്കോയുടെയും വ്യാകുലങ്ങളുടെ നാഥയായ ഗബ്രിയേലിന്റൈയും മാധ്യസ്ഥം വഴിയാണ് ജെമ്മയ്ക്ക് രോഗസൗഖ്യംലഭിച്ചത്.
വിശുദ്ധ കുര്‍ബാനയോടുള്ള ഭക്തിയായിരുന്നു ജെമ്മയുടെ ആത്മീയതയുടെ കാതല്‍.