ക്രിസ്തുവിന്റെ ഉത്ഥാനം സത്യമാണെന്ന് തെളിയിക്കത്തക്ക ചില ചരിത്ര യാഥാര്‍ത്ഥ്യങ്ങളുണ്ട് .അതില്‍ പ്രധാനപ്പെട്ട കാര്യം ക്രിസ്തുവിന്റെ ഭൗതികശരീരം കണ്ടെടുക്കപ്പെട്ടിട്ടില്ല എന്നതാണ്.
ക്രിസ്തുവിന്റെ ഉത്ഥാനത്തെക്കുറിച്ച് ശിഷ്യന്മാര്‍ പ്രസംഗിച്ചുവെങ്കിലും അതൊരിക്കലും ആത്മീയമായ ഉത്ഥാനത്തെക്കുറിച്ചായിരുന്നില്ലഎന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. ഭൗതികമായ ഉത്ഥാനത്തെക്കുറിച്ച് തന്നെയാണ് അവര്‍ പ്രഘോഷിച്ചത്.
രക്തസാക്ഷിത്വം വരിക്കാന്‍ അപ്പസ്‌തോലന്മാരും ആദിമ ക്രൈസ്തവരും ഒന്നുപോലെ തയ്യാറായത് ക്രിസ്തുവിന്റെ ഉത്ഥാനം സത്യമായിരുന്നതുകൊണ്ടാണ്.
ചരിത്രത്തിലുടനീളം തുടരുന്ന ഒരു വിവരണമാണ് ക്രിസ്തുവിന്‌റെ മരണവും ഉത്ഥാനവും. മറ്റൊരിടത്തും ഇതുപോലൊരു സംഭവം വിവരിക്കപ്പെടുന്നില്ല. ഒരേ സംഭവം മാറ്റങ്ങളില്ലാതെ ആവര്ത്തിക്കപ്പെടണമെന്നുണ്ടെങ്കില്‍ അത് സത്യം തന്നെയായിരിക്കണം.
ഇത്തരത്തിലുള്ളനൂറു കണക്കിന് യാഥാര്‍ത്ഥ്യങ്ങള്‍ മാത്രം പോരേ ക്രിസ്തുവിന്റെ ഉയിര്‍പ്പില്‍ വിശ്വസിക്കാനും അത് സത്യമാണെന്ന് തെളിയിക്കപ്പെടാനും?